സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ ശക്തമായ നടപടി; എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ സംസ്ഥാനം ശക്തമായ നടപടിക്കൊരുങ്ങുന്നതായി മന്ത്രി വീണ ജോര്‍ജ്. സ്ത്രീധന ഇടപാടുകള്‍ തടയുന്നതിനായി എല്ലാ ജില്ലകളിലും ഉടന്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീപക്ഷ കേരളം പരിപാടികളുടെ ഭാഗമായി ഹൈക്കോടതിയിലെ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുതുതായി രൂപീകരിച്ച കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് ഈ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം, […]

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ സംസ്ഥാനം ശക്തമായ നടപടിക്കൊരുങ്ങുന്നതായി മന്ത്രി വീണ ജോര്‍ജ്. സ്ത്രീധന ഇടപാടുകള്‍ തടയുന്നതിനായി എല്ലാ ജില്ലകളിലും ഉടന്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീപക്ഷ കേരളം പരിപാടികളുടെ ഭാഗമായി ഹൈക്കോടതിയിലെ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പുതുതായി രൂപീകരിച്ച കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് ഈ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണല്‍ ഓഫീസുകളില്‍ മാത്രമാണ് നിലവില്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരുള്ളത്.

Related Articles
Next Story
Share it