മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും; അനുമതി നല്‍കി ഉത്തരവായി
തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ന്യൂയോര്‍ക്കിലെ ജോണ്‍ ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സയുടെ ചെരലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. യാത്രയക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി. നേരത്തെ സ്വന്തം ചെലവില്‍ അബ്ദുറഹ്മാന്‍ ടോക്യോ ഒളിംപിക്സിന് ജപ്പാനില്‍ പോവാന്‍ തയ്യാറെടുത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാവുമായിരുന്നു ഇത്. യാത്രയുടെ ചെലുകളെല്ലാം മന്ത്രി തന്നെ വഹിക്കുമെന്നും […]

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ന്യൂയോര്‍ക്കിലെ ജോണ്‍ ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സയുടെ ചെരലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. യാത്രയക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി.
നേരത്തെ സ്വന്തം ചെലവില്‍ അബ്ദുറഹ്മാന്‍ ടോക്യോ ഒളിംപിക്സിന് ജപ്പാനില്‍ പോവാന്‍ തയ്യാറെടുത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാവുമായിരുന്നു ഇത്. യാത്രയുടെ ചെലുകളെല്ലാം മന്ത്രി തന്നെ വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ പോവാന്‍ പറ്റിയില്ല. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതാദ്യമായി കാണികള്‍ ഇല്ലാതെയാണ് മത്സരങ്ങള്‍ നടന്നത്. ഇതിനു പുറമേ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ടോക്യോയിലെയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെയും നിബന്ധനകളും കര്‍ശന നിയന്ത്രണങ്ങളും സം,ബന്ധിച്ച് വ്യക്തതയില്ലാതെയായിരുന്നു മന്ത്രി ഇത്തരത്തില്‍ യാത്രാ പദ്ധതി തയാറാക്കിയതെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ വരുന്ന കായിക മേളകള്‍ക്ക് രാജ്യങ്ങള്‍ക്കു പോലും പ്രതിനിധിയില്ല എന്ന വസ്തുതയിരിക്കെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തിന്റെ പ്രതിനിധിയായി പോകാന്‍ എങ്ങനെ കഴിയുമെന്ന് അന്ന് തന്നെ ചോദ്യവുമുയര്‍ന്നിരുന്നു. കോവിഡ് സാഹചര്യത്തില്‍ കായിക താരങ്ങള്‍ക്കുള്‍പ്പടെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളെ സ്വീകരിക്കാന്‍ തയാറല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.