തല്‍ക്കാലം രാജിയില്ല; സജി ചെറിയാനെ സംരക്ഷിച്ച് പാര്‍ട്ടി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇന്ന് രാവിലെ നടന്ന നിര്‍ണ്ണായക യോഗങ്ങള്‍ മന്ത്രി സജി ചെറിയാന്റെ സ്ഥാനം തെറിപ്പിക്കുമോ എന്ന സൂചനകളുണ്ടാക്കിയെങ്കിലും രാജിയില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് മന്ത്രി. രാജി വെക്കില്ലെന്ന് പറഞ്ഞ മന്ത്രി സജിചെറിയാന്‍ താന്‍ എന്തിനാണ് രാജിവെക്കേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ എ.കെ.ജി സെന്ററില്‍ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ചേര്‍ന്ന സി.പി.എം […]

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇന്ന് രാവിലെ നടന്ന നിര്‍ണ്ണായക യോഗങ്ങള്‍ മന്ത്രി സജി ചെറിയാന്റെ സ്ഥാനം തെറിപ്പിക്കുമോ എന്ന സൂചനകളുണ്ടാക്കിയെങ്കിലും രാജിയില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് മന്ത്രി. രാജി വെക്കില്ലെന്ന് പറഞ്ഞ മന്ത്രി സജിചെറിയാന്‍ താന്‍ എന്തിനാണ് രാജിവെക്കേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു.
ഇന്ന് ഉച്ചയോടെ എ.കെ.ജി സെന്ററില്‍ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് വൈകിയാണ് മന്ത്രി സജി ചെറിയാന്‍ എത്തിയത്. താന്‍ എല്ലാ കാര്യങ്ങളും സെക്രട്ടറിയേറ്റില്‍ വിശദമായി പറഞ്ഞുവെന്നും രാജി വെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പള്ളിയില്‍ പാര്‍ട്ടി യോഗത്തില്‍ ഭരണഘടനയ്ക്ക് എതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. രാവിലെ തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍ നടന്നു. തല്‍ക്കാലം രാജിവേണ്ട എന്ന തീരുമാനത്തിലേക്കാണ് സി.പി.എം സെക്രട്ടറിയേറ്റ് എത്തിയതെന്നാണ് വിവരം.
ഇന്ന് വൈകിട്ട് മന്ത്രിസഭായോഗവും ചേരുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സജി ചെറിയാനെതിരെ കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. എ.ജി അടക്കം ഉള്ളവരുമായി സര്‍ക്കാര്‍ സ്ഥിതി ചര്‍ച്ച ചെയ്തു.

Related Articles
Next Story
Share it