സിനിമകള്‍ ഒ.ടി.ടിയിലേക്ക് നല്‍കിയാല്‍ വ്യവസായം തകരുമെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ മന്ത്രി സജി ചെറിയാന്‍. സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും തിയെറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 25 മുതല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും മലയാള സിനിമകളുടെ റിലീസ് ഇന്നുമുതലാണ് ആരംഭിക്കുക. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തിയെറ്ററിലെത്തുന്നത്. ജോജു ജോര്‍ജ് ചിത്രം 'സ്റ്റാര്‍' ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തിയറ്റര്‍ […]

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ മന്ത്രി സജി ചെറിയാന്‍. സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും തിയെറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
25 മുതല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും മലയാള സിനിമകളുടെ റിലീസ് ഇന്നുമുതലാണ് ആരംഭിക്കുക. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തിയെറ്ററിലെത്തുന്നത്. ജോജു ജോര്‍ജ് ചിത്രം 'സ്റ്റാര്‍' ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തിയറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12ന് തിയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും.
ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തിയെറ്ററിലെത്തും. മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്.