ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍; പ്രസംഗം വിവാദമാകുന്നു

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ആര് എന്തൊക്കെ പറഞ്ഞാലും നിലവിലെ ഭരണഘടനയില്‍ തനിക്ക് വിശ്വാസമില്ലെന്നും മന്ത്രി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ സി.പി.എം. പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ മതേതരത്വം, ജനാധിപത്യം എന്നിങ്ങനെ കുന്തവും കുടചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. കോടതികളെയും മന്ത്രി വിമര്‍ശിച്ചു. അതിനിടെ മന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. […]

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ആര് എന്തൊക്കെ പറഞ്ഞാലും നിലവിലെ ഭരണഘടനയില്‍ തനിക്ക് വിശ്വാസമില്ലെന്നും മന്ത്രി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ സി.പി.എം. പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ മതേതരത്വം, ജനാധിപത്യം എന്നിങ്ങനെ കുന്തവും കുടചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. കോടതികളെയും മന്ത്രി വിമര്‍ശിച്ചു.
അതിനിടെ മന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നിയമവിദഗ്ധരടക്കം മന്ത്രി ചെറിയാനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനാണ് നടത്തിയിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട. ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it