മംഗളൂരുവിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന മലയാളികള്‍ അടക്കമുള്ള ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് കടുത്ത അവഗണന; മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി താലൂക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസറെ സസ്പെന്റ് ചെയ്തു

മംഗളൂരു: ദക്ഷിണ കന്നഡയില്‍ പര്യടനം നടത്തുന്ന ഭവന-ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ മലയാളികള്‍ അടക്കമുള്ള മംഗളൂരുവിലെ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ താമസിക്കുന്ന മംഗളൂരുവിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.മന്ത്രി റഹീം ഖാന്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള ശുചീകരണം കാര്യക്ഷമമല്ലെന്ന് അവര്‍ നിരീക്ഷിച്ചു. അഞ്ച് വര്‍ഷമായി ബെഡ് ഷീറ്റ് നല്‍കുന്നില്ലെന്ന് ആണ്‍കുട്ടികള്‍ പറഞ്ഞു. തലയിണകള്‍ നല്‍കുന്നില്ലെന്നും ഇതേക്കുറിച്ച് പരാതിപ്പെട്ടാല്‍ ആരും ഗൗനിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.ക്ഷുഭിതനായ […]

മംഗളൂരു: ദക്ഷിണ കന്നഡയില്‍ പര്യടനം നടത്തുന്ന ഭവന-ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ മലയാളികള്‍ അടക്കമുള്ള മംഗളൂരുവിലെ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ താമസിക്കുന്ന മംഗളൂരുവിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.
മന്ത്രി റഹീം ഖാന്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള ശുചീകരണം കാര്യക്ഷമമല്ലെന്ന് അവര്‍ നിരീക്ഷിച്ചു. അഞ്ച് വര്‍ഷമായി ബെഡ് ഷീറ്റ് നല്‍കുന്നില്ലെന്ന് ആണ്‍കുട്ടികള്‍ പറഞ്ഞു. തലയിണകള്‍ നല്‍കുന്നില്ലെന്നും ഇതേക്കുറിച്ച് പരാതിപ്പെട്ടാല്‍ ആരും ഗൗനിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ക്ഷുഭിതനായ മന്ത്രി സമീര്‍ താലൂക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മഞ്ജുനാഥിനെ ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടു. ഡിഎംഒ ജിനേന്ദ്രയ്ക്കും വാര്‍ഡന്‍ അശോകനും നോട്ടീസ് അയക്കാനും ആവശ്യപ്പെട്ടു.
ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്ന് ഹോസ്റ്റലിലെ അന്തേവാസികള്‍ പരാതിപ്പെട്ടു. ചാര്‍ട്ട് അനുസരിച്ചുള്ള ഭക്ഷണം നല്‍കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ നല്‍കേണ്ട കോഴിയിറച്ചി 15 ദിവസത്തിലൊരിക്കല്‍ മാത്രമാണ് നല്‍കുന്നതെന്നാണ് പരാതി.

Related Articles
Next Story
Share it