നീലേശ്വരം നഗരസഭ ആസ്ഥാന മന്ദിരം ഉദ്ഘാടനം 26ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

നീലേശ്വരം: മലബാറിലെ ഏറ്റവും വലിയ നഗരസഭാ ആസ്ഥാനമായ നീലേശ്വരം നഗരസഭ ഓഫീസ് ഷോപ്പിങ്ങ് കോംപ്ലക്‌സ് 26ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണിത്. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില […]

നീലേശ്വരം: മലബാറിലെ ഏറ്റവും വലിയ നഗരസഭാ ആസ്ഥാനമായ നീലേശ്വരം നഗരസഭ ഓഫീസ് ഷോപ്പിങ്ങ് കോംപ്ലക്‌സ് 26ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണിത്. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആദ്യ രണ്ടു നിലകളിലായിരിക്കും വിവിധ സെക്ഷനുകളും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്. രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ നഗരസഭ അധ്യക്ഷ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി രവീന്ദ്രന്‍, വി. ഗൗരി, ടി.പി ലത, പി. ഭാര്‍ഗവി, ഷംസുദ്ദീന്‍ അറിഞ്ചിറ, കൗണ്‍സിലര്‍ ഇ. ഷജീര്‍, സെക്രട്ടറി കെ. മനോജ് കുമാര്‍, എഞ്ചിനീയര്‍ വി. വി ഉപേന്ദ്രന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it