കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും ജാഗ്രത തുടരണം-മന്ത്രി കെ.കെ ശൈലജ

കാഞ്ഞങ്ങാട്: കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും എല്ലാം അവസാനിച്ചുവെന്ന് കരുതാനാവില്ലെന്നും തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒഴിച്ചുകൂടാന്‍ പറ്റാത്തതൊഴികെയുള്ള കൂട്ടായ്മകള്‍ കുറയ്ക്കണമെന്നും മാസ്‌ക് ധരിക്കലും സാനിെൈറ്റെസറുകള്‍ ഉപയോഗിക്കലും തുടരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആശ്വാസമായി മരണനിരക്ക് 0.36 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞു. ഒരു ശതമാനത്തില്‍ കുറവ് വന്നാല്‍ തന്നെ ആശ്വസിക്കാന്‍ വകയുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. അതനുസരിച്ച് കേരളത്തിന് ആശ്വസിക്കാന്‍ വകയുണ്ടെന്ന് മന്ത്രി പറഞ്ഞു. […]

കാഞ്ഞങ്ങാട്: കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും എല്ലാം അവസാനിച്ചുവെന്ന് കരുതാനാവില്ലെന്നും തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒഴിച്ചുകൂടാന്‍ പറ്റാത്തതൊഴികെയുള്ള കൂട്ടായ്മകള്‍ കുറയ്ക്കണമെന്നും മാസ്‌ക് ധരിക്കലും സാനിെൈറ്റെസറുകള്‍ ഉപയോഗിക്കലും തുടരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആശ്വാസമായി മരണനിരക്ക് 0.36 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞു. ഒരു ശതമാനത്തില്‍ കുറവ് വന്നാല്‍ തന്നെ ആശ്വസിക്കാന്‍ വകയുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. അതനുസരിച്ച് കേരളത്തിന് ആശ്വസിക്കാന്‍ വകയുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ കടുത്ത ജാഗ്രതയാല്‍ പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ: മുരളി തുമ്മാരക്കുടിയും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്ത് പ്രത്യേകിച്ച് യു.കെയില്‍ കോവിഡിന് ജനിതകമാറ്റം വന്നതോടെ സംസ്ഥാനവും ജാഗ്രത പാലിക്കുകയാണ്. ഇതേതുടര്‍ന്ന് യു.കെയില്‍ നിന്നും വരുന്നവരെ പരിശോധിക്കാനും സ്‌ക്രീന്‍ ചെയ്യാനും തുടങ്ങി. ഈ വിധത്തില്‍ വന്നവരുടെ എട്ട് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ജനിതകമാറ്റം ഉള്ളതാണോയെന്ന് പറയാനാകുവെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it