കൊളത്തൂര്‍ വെയര്‍ഹൗസിന് മന്ത്രി കെ. രാധാകൃഷ്ണന്‍ തറക്കല്ലിട്ടു

കുണ്ടംകുഴി: കൊളത്തൂര്‍ വെയര്‍ഹൗസ് നാടിന് മുതല്‍ കൂട്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നാടിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയായി വെയര്‍ഹൗസ് മാറും. കൊളത്തൂര്‍ അഞ്ചാംമൈലില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ ആരംഭിക്കുന്ന വെയര്‍ഹൗസിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.ജില്ലാ സബ് കലക്ടര്‍ സുഫിയാന്‍ അഹമദ്, എം. ധന്യ, എ. മാധവന്‍, എം. ഗോപാലകൃഷ്ണന്‍, എം. അനന്തന്‍, ഉദയന്‍ ചെമ്പക്കാട്, ബി.എ. നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു.കര്‍ഷകര്‍, വ്യവസായികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് അവരുടെ […]

കുണ്ടംകുഴി: കൊളത്തൂര്‍ വെയര്‍ഹൗസ് നാടിന് മുതല്‍ കൂട്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നാടിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയായി വെയര്‍ഹൗസ് മാറും. കൊളത്തൂര്‍ അഞ്ചാംമൈലില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ ആരംഭിക്കുന്ന വെയര്‍ഹൗസിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
ജില്ലാ സബ് കലക്ടര്‍ സുഫിയാന്‍ അഹമദ്, എം. ധന്യ, എ. മാധവന്‍, എം. ഗോപാലകൃഷ്ണന്‍, എം. അനന്തന്‍, ഉദയന്‍ ചെമ്പക്കാട്, ബി.എ. നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷകര്‍, വ്യവസായികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വെയ്ക്കാന്‍ ഏറെ ഉപയോഗപ്രദമാകും നിര്‍ദ്ദിഷ്ട വെയര്‍ ഹൗസ്. ജില്ലയിലെ രണ്ടാമത്തെ വെയര്‍ഹൗസിനാണ് മന്ത്രി കൊളത്തൂരില്‍ തറക്കല്ലിട്ടത്.

Related Articles
Next Story
Share it