ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍; ഹരജി നാളെ പരിഗണിക്കും

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. ലോകായുക്ത വിധിയുടെ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാവാത്തതിനാലാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി ഉള്‍പ്പെടെ തള്ളിയ ആരോപണമാണ് ഇതെന്നതിനാല്‍ ലോകായുക്ത വിധിക്ക് നിലനില്‍പ്പില്ലെന്നാണ് ജലീല്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി. അദീബിനെ മന്ത്രി കെ.ടി. ജലീല്‍ നിയമിച്ചത് […]

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു.
ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. ലോകായുക്ത വിധിയുടെ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാവാത്തതിനാലാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
ഹൈക്കോടതി ഉള്‍പ്പെടെ തള്ളിയ ആരോപണമാണ് ഇതെന്നതിനാല്‍ ലോകായുക്ത വിധിക്ക് നിലനില്‍പ്പില്ലെന്നാണ് ജലീല്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി. അദീബിനെ മന്ത്രി കെ.ടി. ജലീല്‍ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.

Related Articles
Next Story
Share it