ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീമേനി ഞണ്ടാടിയില്‍ ഡിസംബര്‍ രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ചെറുവത്തൂര്‍: ചീമേനി ഞണ്ടാടിയില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും, മില്‍മ, കേരള ഫീഡ്‌സ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീമേനി ഞണ്ടാടിയില്‍ നടക്കും. ഡിസംബര്‍ 1ന് രാവിലെ എട്ടുമണിക്ക് സംഘാടകസമിതി ചെയര്‍മാന്‍ കെ സുധാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്ഷീരസംഘം പ്രതിനിധികളുടെ ശില്‍പശാല കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ പി […]

ചെറുവത്തൂര്‍: ചീമേനി ഞണ്ടാടിയില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും, മില്‍മ, കേരള ഫീഡ്‌സ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീമേനി ഞണ്ടാടിയില്‍ നടക്കും. ഡിസംബര്‍ 1ന് രാവിലെ എട്ടുമണിക്ക് സംഘാടകസമിതി ചെയര്‍മാന്‍ കെ സുധാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്ഷീരസംഘം പ്രതിനിധികളുടെ ശില്‍പശാല കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലന്‍ ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദര്‍ശനവും നടക്കും. ഡിസംബര്‍ 2ന് രാവിലെ പത്തരയ്ക്ക് പൊതുസമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ സുധാകരന്‍, മില്‍മ ഡയറക്ടര്‍ പി പി നാരായണന്‍, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് നാരായണന്‍, കരിമ്പില്‍ കൃഷ്ണന്‍, സിജോണ്‍ ജോണ്‍സണ്‍, കെ കല്യാണി നായര്‍, മനോഹരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it