പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനോടൊപ്പം പൊസഡിഗുംപെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വികസന സാധ്യതയുള്ള ഹില്‍സ് റ്റേഷനാണ് പൊസഡിഗുംപെ. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ദിവസം മുഴുവന്‍ കാണാനുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കണം. ബേക്കല്‍ കോട്ടയോടൊപ്പം ബീച്ച് ടൂറിസവും പൊസഡിഗുംപെ, മഞ്ഞംപൊതിക്കുന്ന്, റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ ഹില്‍സ്റ്റഷന്‍ ടൂറിസവും വികസിപ്പിച്ച് ടൂറിസം മേഖലയില്‍ പുതിയ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ […]

കാസര്‍കോട്: പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനോടൊപ്പം പൊസഡിഗുംപെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വികസന സാധ്യതയുള്ള ഹില്‍സ് റ്റേഷനാണ് പൊസഡിഗുംപെ. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ദിവസം മുഴുവന്‍ കാണാനുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കണം. ബേക്കല്‍ കോട്ടയോടൊപ്പം ബീച്ച് ടൂറിസവും പൊസഡിഗുംപെ, മഞ്ഞംപൊതിക്കുന്ന്, റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ ഹില്‍സ്റ്റഷന്‍ ടൂറിസവും വികസിപ്പിച്ച് ടൂറിസം മേഖലയില്‍ പുതിയ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മന്ത്രി പറഞ്ഞു.

1880ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് പൊസഡിഗുംപെയില്‍ സ്ഥാപിച്ച ഇ ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. ബിആര്‍ഡിസിയും ഡിടിപിസിയും ചേര്‍ന്നാണ് ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. കണ്ണൂര്‍, മംഗളൂരു വിമാനത്താവളം വഴി വിദേശ വിനോദ സഞ്ചാരികള്‍ക്ക് കടന്നുവരാനാകും. പുതിയ ഡെസ്റ്റിനേഷനുകള്‍ ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു.

Minister E Chandrashekharan and Dist Collector visited Posadigumpe Hill Station

Related Articles
Next Story
Share it