വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് തുടരുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് തുടരുമെന്ന് മന്ത്രി ആന്റണി രാജു. സ്‌കൂള്‍ തുറക്കലിനു മുന്നോടിയായുള്ള വിദ്യാഭ്യാസ-ഗതാഗത വകുപ്പുകളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കെഎസ്ആര്‍ടിസി നല്‍കിവരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരുമെന്നും സ്‌കൂള്‍ തുറക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സ്‌കൂളുകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസ് ആരംഭിക്കും. ബോണ്ട് സര്‍വീസ് ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പുമായി ബന്ധപ്പെടാനും മന്ത്രി അറിയിച്ചു. സര്‍വീസ് നിരക്ക് സംബന്ധിച്ച് ഓരോ സ്‌കൂളുകളിലേയ്ക്കുമുള്ള യാത്രാദൂരം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചായിരിക്കും […]

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് തുടരുമെന്ന് മന്ത്രി ആന്റണി രാജു. സ്‌കൂള്‍ തുറക്കലിനു മുന്നോടിയായുള്ള വിദ്യാഭ്യാസ-ഗതാഗത വകുപ്പുകളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കെഎസ്ആര്‍ടിസി നല്‍കിവരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരുമെന്നും സ്‌കൂള്‍ തുറക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ സ്‌കൂളുകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസ് ആരംഭിക്കും. ബോണ്ട് സര്‍വീസ് ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പുമായി ബന്ധപ്പെടാനും മന്ത്രി അറിയിച്ചു. സര്‍വീസ് നിരക്ക് സംബന്ധിച്ച് ഓരോ സ്‌കൂളുകളിലേയ്ക്കുമുള്ള യാത്രാദൂരം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചായിരിക്കും തീരുമാനം ഉണ്ടാവുക. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പിനു കൈമാറി.

സ്‌കൂള്‍ ബസുകളുടെ 2020 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷത്തെ ടാക്‌സ് ഒഴിവാക്കാന്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തതായും മന്ത്രി അറിയിച്ചു. യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ ഗതാഗത വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles
Next Story
Share it