മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാലിക് ദീനാര്‍ പള്ളി സന്ദര്‍ശിച്ചു

തളങ്കര: ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും മഖ്ബറയും സന്ദര്‍ശിച്ചു. ഐ.എന്‍.എല്‍. നേതാക്കളായ എം.എ. ലത്തീഫ്, അസീസ് കടപ്പുറം, കെ.എസ്. ഫക്രുദ്ദീന്‍, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, മുനീര്‍ കണ്ടാളം, സിദ്ധീഖ് ചേരങ്കൈ തുടങ്ങിയവര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്. പുരാതനമായ മസ്ജിദ് എന്ന നിലയില്‍ മാലിക് ദീനാര്‍ പള്ളിക്ക് ലഭ്യമാക്കാവുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. മാലിക് ദീനാര്‍ മഖ്ബറയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നേതൃത്വം […]

തളങ്കര: ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും മഖ്ബറയും സന്ദര്‍ശിച്ചു.
ഐ.എന്‍.എല്‍. നേതാക്കളായ എം.എ. ലത്തീഫ്, അസീസ് കടപ്പുറം, കെ.എസ്. ഫക്രുദ്ദീന്‍, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, മുനീര്‍ കണ്ടാളം, സിദ്ധീഖ് ചേരങ്കൈ തുടങ്ങിയവര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്.
പുരാതനമായ മസ്ജിദ് എന്ന നിലയില്‍ മാലിക് ദീനാര്‍ പള്ളിക്ക് ലഭ്യമാക്കാവുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
മാലിക് ദീനാര്‍ മഖ്ബറയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നേതൃത്വം നല്‍കി.
പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ.എം. ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.എ. ഷാഫി, കെ.എച്ച്. അഷ്‌റഫ്, എന്‍.കെ. അമാനുല്ല, വെല്‍കം മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു.

Related Articles
Next Story
Share it