കേരള മുസ്‌ലിം ജമാഅത്ത് സാന്ത്വന ഭവനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: കാസര്‍കോട് ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സഹായമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന സാന്ത്വന ഭവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി പ്രാസ്ഥാനത്തിന്റെ കീഴില്‍ സംസ്ഥാനമൊട്ടുക്കും നടക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സാന്ത്വന ഭവനം മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക്് ആശ്വാസമായി മാറുമെന്ന മന്ത്രി ആശംസിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ […]

ബദിയടുക്ക: കാസര്‍കോട് ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സഹായമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന സാന്ത്വന ഭവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി പ്രാസ്ഥാനത്തിന്റെ കീഴില്‍ സംസ്ഥാനമൊട്ടുക്കും നടക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സാന്ത്വന ഭവനം മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക്് ആശ്വാസമായി മാറുമെന്ന മന്ത്രി ആശംസിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കാസര്‍കോടിന്റെ വികസനത്തിന് ഒറ്റക്കെട്ടായ നീക്കങ്ങളാണ് നടത്തേണ്ടതെന്നും അതിന് കേരളാമുസ്‌ലിം ജമാഅത്ത് അടക്കമുള്ള സംഘടനകളുടെ പിന്തുണ ഉണ്ടാവണമെന്നും എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. സാന്ത്വന കേന്ദ്രത്തിന്റെ കീഴില്‍ വളണ്ടിയര്‍, ആംബുലന്‍സ് സേവനങ്ങള്‍ മരുന്ന്, ഭക്ഷണ വിതരണം മയ്യിത്ത് പരിപാലനം തുടങ്ങിയ സംവിദാനങ്ങള്‍ ഒരുക്കും. രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കും.
സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ വിശിഷ്ടാഥിതികള്‍ക്ക ്‌സ്‌നേഹോപഹാരം നല്‍കി. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കാട്ട്കുക്ക, സയ്യിദ് ഹാമിദ് അന്‍വര്‍, മൂസല്‍മദനി തലക്കി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്‌മാന്‍ അഹ്‌സനി, അഹ്‌മദ്മൗലവി കുണിയ, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, റഫീഖ് സഅദി ദേലംപാടി, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍സെക്രട്ടറി അസീസ് കടപ്പുറം, മുസ്‌ലിംലീഗ്മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, മാലിക് ദീനാര്‍ കള്‍ച്ചറല്‍ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍, ഡിവൈഎഫ്‌ഐമണ്ഡലം സെക്രട്ടറി നാസര്‍ മലങ്കര, മെഡിക്കല്‍ കോളേജ് സീനിയര്‍ സൂപ്രണ്ട് അലി അക്ബര്‍, കാട്ടുകുക്ക ലോക്കല്‍ സെക്രട്ടറി അഡ്വ. ചന്ദ്രമോഹന്‍, എന്‍മകജെ സെക്രട്ടറി വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാസെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും സാന്ത്വന കണ്‍വീനര്‍ കെഎച്ച് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it