ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, ശിവശങ്കര്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പ്രതിപക്ഷം ദുരുപദിഷ്ടമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നും ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. ശിവശങ്കര്‍ കസ്റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് മന്ത്രി ബാലന്റെ പ്രതികരണമുണ്ടായത്. സര്‍ക്കാര്‍ തന്നെയാണ് ഏത് അന്വേഷണവുമാകാം എന്ന നിലപാടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും ശിവശങ്കരന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ അനുഭവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ […]

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പ്രതിപക്ഷം ദുരുപദിഷ്ടമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നും ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. ശിവശങ്കര്‍ കസ്റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് മന്ത്രി ബാലന്റെ പ്രതികരണമുണ്ടായത്.
സര്‍ക്കാര്‍ തന്നെയാണ് ഏത് അന്വേഷണവുമാകാം എന്ന നിലപാടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും ശിവശങ്കരന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ അനുഭവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയോടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കര്‍ കസ്റ്റഡിയിലായത്. നേരത്തെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ ആസ്പത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.