നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മിനി വേള്‍ഡ് കപ്പില്‍ 'പോര്‍ച്ചുഗല്‍' ജേതാക്കള്‍

തളങ്കര: ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തളങ്കര മേഖലയിലുള്ള വിവിധ ക്ലബ്ബുകളെ ഭാഗവാക്കാക്കി ലോകകപ്പില്‍ കളിക്കുന്ന വിവിധ രാജ്യങ്ങളുടെ പേരില്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പോര്‍ച്ചുഗല്‍ ജേതാക്കളായി. ബ്രസീലിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫി നഗര സഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും റണ്ണേഴ്‌സ് ടീമിനുള്ള ട്രോഫി ഉപദേശക സമിതിയംഗം കെ.എം ഹനീഫും സമ്മാനിച്ചു. വിവിധ […]

തളങ്കര: ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തളങ്കര മേഖലയിലുള്ള വിവിധ ക്ലബ്ബുകളെ ഭാഗവാക്കാക്കി ലോകകപ്പില്‍ കളിക്കുന്ന വിവിധ രാജ്യങ്ങളുടെ പേരില്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പോര്‍ച്ചുഗല്‍ ജേതാക്കളായി. ബ്രസീലിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫി നഗര സഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും റണ്ണേഴ്‌സ് ടീമിനുള്ള ട്രോഫി ഉപദേശക സമിതിയംഗം കെ.എം ഹനീഫും സമ്മാനിച്ചു. വിവിധ വ്യക്തിഗത ട്രോഫികള്‍ ടി.എ ഷാഫി, ടി.എ മുഹമ്മദ് കുഞ്ഞി, എന്‍.കെ അന്‍വര്‍, സാദത്ത് സിറ്റിബാഗ് എന്നിവര്‍ വിതരണം ചെയ്തു. അല്‍ത്താഫ് പൊയക്കര കളിക്കാരുമായി പരിചയപ്പെട്ടു. എം.എസ് ബഷീര്‍, അബ്ദുല്ല പള്ളത്ത്, ടി.എം അബ്ദുല്‍ റഹ്‌മാന്‍, പി.കെ.സത്താര്‍, സി.എ കരീം, ഉസ്മാന്‍ കടവത്ത്, സിദ്ദിഖ് ചക്കര, പര്‍വീസ്, മുഷ്താഖ്, ഷെരീഫ് തെരുവത്ത്, ഫൈസല്‍ പടിഞ്ഞാര്‍, സതീശന്‍, ഷംസു മാഗ്ഡ, സി.പി ഷംസു, ഷാഫി തെരുവത്ത്, പി.എ സലാം, നിസാര്‍ അല്‍ഫ, നവാസ് പള്ളിക്കാല്‍, ഹസ്സന്‍ പതിക്കുന്നില്‍, ശാഫി മെസ്സി, കമ്മു ദീനാര്‍, ഹബീബ് ബാവ സംസാരിച്ചു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍ സ്വാഗതവും അബ്ദുല്‍റഹ്‌മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it