മിനി യൂറോകപ്പ്: സ്‌പെയിന്‍ ജേതാക്കള്‍

തളങ്കര: ടി.ഇ അബ്ദുല്ല സ്മാരക ട്രോഫിക്ക് വേണ്ടി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മിനി യൂറോകപ്പ് ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുര്‍ക്കി പൊരുതി തോറ്റു. തളങ്കര പ്രദേശത്തെ മാത്രം കളിക്കാരെ ഉള്‍പ്പെടുത്തി 12 ടീമുകളാണ് മത്സരിച്ചത്. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. റണേഴ്‌സിനുള്ള ട്രോഫി ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് നല്‍കി. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് സ്വാഗതവും കണ്‍വീനര്‍ ഫൈസല്‍ പടിഞ്ഞാര്‍ […]

തളങ്കര: ടി.ഇ അബ്ദുല്ല സ്മാരക ട്രോഫിക്ക് വേണ്ടി നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മിനി യൂറോകപ്പ് ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുര്‍ക്കി പൊരുതി തോറ്റു. തളങ്കര പ്രദേശത്തെ മാത്രം കളിക്കാരെ ഉള്‍പ്പെടുത്തി 12 ടീമുകളാണ് മത്സരിച്ചത്. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. റണേഴ്‌സിനുള്ള ട്രോഫി ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് നല്‍കി. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് സ്വാഗതവും കണ്‍വീനര്‍ ഫൈസല്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it