മിനി ചന്ദ്രന്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്

കാഞ്ഞങ്ങാട്: മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി മിനി ചന്ദ്രനെ കെ.പി.സി.സി നിയമിച്ചു. നിലവിലുള്ള പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് കെ.പി.സി.സി അംഗമായതിനെ തുടര്‍ന്നാണ് മിനി ചന്ദ്രനെ നിയമിച്ചത്. നിലവില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടാണ്. ബന്തടുക്ക പടുപ്പ് ബണ്ടങ്കെ സ്വദേശിനിയാണ്. നേരത്തെ കുറ്റിക്കോല്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണായിരുന്നു. കോണ്‍ഗ്രസ് നേതാവ് പരേതനായ ബണ്ടങ്കൈ ചന്ദ്രന്റെ ഭാര്യയാണ്. ബന്തടുക്ക ആനക്കല്ലില്‍ നിന്നുള്ള തെരേസ ഫ്രാന്‍സിസിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു. നിലവില്‍ ജില്ലാ കമ്മിറ്റി ട്രഷററാണ്.

Related Articles
Next Story
Share it