മില്‍മയുടെ തൈരിനും മോരിനും വിലകൂട്ടുന്നു; പുതുക്കിയ വില തിങ്കളാഴ്ച മുതല്‍

പാലക്കാട്: സംസ്ഥാനത്ത് മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ വില കൂട്ടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പാലക്കാട് അറിയിച്ചു. തൈര്, മോര്, ലെസ്സി എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകും. നാളെ തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരും. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാണ് […]

പാലക്കാട്: സംസ്ഥാനത്ത് മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ വില കൂട്ടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പാലക്കാട് അറിയിച്ചു. തൈര്, മോര്, ലെസ്സി എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകും. നാളെ തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരും. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാണ് നാളെ നിലവില്‍ വരുന്നത്.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതാണ് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കാന്‍ കാരണമായത്. പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയുടെ വില ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്.

Related Articles
Next Story
Share it