ഫര്‍ണിച്ചര്‍ നിര്‍മ്മാണ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

ഉദുമ: മരത്തിന്റെ വീട്ടു ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഏരോലിലെ മധുവിന്റെ പനയാല്‍ കുന്നൂച്ചിയിലെ എം.എസ് വുഡ് കടയ്ക്കാണ് ഇന്ന് പുലര്‍ച്ചെ 3.30ന് തീ പിടിച്ചത്. പത്രം എത്തിക്കുന്ന വാഹനത്തിലുള്ളവരാണ് കടയ്ക്ക് തീ പിടിച്ചത് കണ്ടത്. നാട്ടുകാരെ വിവരം അറിയിച്ചു. കാഞ്ഞങ്ങാടു നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി. സുധിഷിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാസേന എത്തി രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീ പൂര്‍ണ്ണമായുമണച്ചത്. മരത്തിന്റെ വീട്ടുപകരണങ്ങളും യന്ത്രങ്ങളും […]

ഉദുമ: മരത്തിന്റെ വീട്ടു ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.
ഏരോലിലെ മധുവിന്റെ പനയാല്‍ കുന്നൂച്ചിയിലെ എം.എസ് വുഡ് കടയ്ക്കാണ് ഇന്ന് പുലര്‍ച്ചെ 3.30ന് തീ പിടിച്ചത്. പത്രം എത്തിക്കുന്ന വാഹനത്തിലുള്ളവരാണ് കടയ്ക്ക് തീ പിടിച്ചത് കണ്ടത്. നാട്ടുകാരെ വിവരം അറിയിച്ചു. കാഞ്ഞങ്ങാടു നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി. സുധിഷിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാസേന എത്തി രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീ പൂര്‍ണ്ണമായുമണച്ചത്.
മരത്തിന്റെ വീട്ടുപകരണങ്ങളും യന്ത്രങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഏകദേശം എട്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി മധു പറയുന്നു.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അജിത്, ലിനേഷ്, അതുല്‍, ദിലീപ്, ഫയര്‍ ആന്റ റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ജയരാജന്‍, ശ്രീകുമാര്‍, ഹോം ഗാര്‍ഡ് ബാബു എന്നിവരും തീ അണക്കാന്‍ എത്തിയിരുന്നു.

Related Articles
Next Story
Share it