മാതൃസമിതി കൂട്ടായ്മയില്‍ പണിത ഉത്തമന്റെ വീട്ടില്‍ നാളെ പാല്കാച്ചല്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി കൂട്ടായ്മ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധനന് വീട് പദ്ധതിയില്‍ ചേറ്റുകുണ്ടിലെ ഉത്തമനും കുടുംബത്തിനും വേണ്ടി പണികഴിപ്പിച്ച ഭവനത്തിന്റെ പാല് കാച്ചല്‍ നാളെ നടക്കും. രാവിലെ 6.8നും 7.45നും മധ്യേയാണ് ഗൃഹപ്രവേശം. കഴക പരിധിയില്‍ അന്തിയുറങ്ങാന്‍ വീടില്ലാത്ത നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അജാനൂര്‍ പഞ്ചായത്തില്‍ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ ഉത്തമന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നത്. ചേറ്റുകുണ്ട് പ്രാദേശിക സമിതി അവരുടെ ശ്രമഫലമായി വാങ്ങി നല്‍കിയ 4 […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി കൂട്ടായ്മ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധനന് വീട് പദ്ധതിയില്‍ ചേറ്റുകുണ്ടിലെ ഉത്തമനും കുടുംബത്തിനും വേണ്ടി പണികഴിപ്പിച്ച ഭവനത്തിന്റെ പാല് കാച്ചല്‍ നാളെ നടക്കും. രാവിലെ 6.8നും 7.45നും മധ്യേയാണ് ഗൃഹപ്രവേശം. കഴക പരിധിയില്‍ അന്തിയുറങ്ങാന്‍ വീടില്ലാത്ത നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അജാനൂര്‍ പഞ്ചായത്തില്‍ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ ഉത്തമന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നത്. ചേറ്റുകുണ്ട് പ്രാദേശിക സമിതി അവരുടെ ശ്രമഫലമായി വാങ്ങി നല്‍കിയ 4 സെന്റ് സ്ഥലത്ത് വീട് നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. ആ വീട്ടിലാണ് പാലക്കുന്ന് കഴകത്തിനും അതിന്റെ ഒരു ഉപസമിതിയായി പ്രവര്‍ത്തിക്കുന്ന മാതൃസമിതിക്കും ചേറ്റുകുണ്ട് പ്രാദേശിക സമിതിക്കും അഭിമാനമെന്നോണം നാളെ പാല്കാച്ചല്‍ ചടങ്ങ് നടക്കുന്നത്.

Related Articles
Next Story
Share it