പാല്‍ വിതരണ കമ്പനി ഓഫീസിലെ കവര്‍ച്ച: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

വിദ്യാനഗര്‍: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയിലെ ചെര്‍ക്കള ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. നെല്ലിക്കട്ട സാറത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം.നവാസ് (39)ആണ് പിടിയിലായത്. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് നവാസ് എന്ന് പൊലീസ് പറഞ്ഞു. 18ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ഓഫീസിന്റെ വാതില്‍ കുത്തി പൊളിച്ച് കവര്‍ച്ച നടത്തിയത്. മേശ വലിപ്പില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപയാണ് കവര്‍ച്ച നടത്തിയത്. മുഖം […]

വിദ്യാനഗര്‍: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയിലെ ചെര്‍ക്കള ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. നെല്ലിക്കട്ട സാറത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം.നവാസ് (39)ആണ് പിടിയിലായത്.
കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് നവാസ് എന്ന് പൊലീസ് പറഞ്ഞു.
18ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ഓഫീസിന്റെ വാതില്‍ കുത്തി പൊളിച്ച് കവര്‍ച്ച നടത്തിയത്. മേശ വലിപ്പില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപയാണ് കവര്‍ച്ച നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേര്‍ പണം കവരുന്ന ദൃശ്യം സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ചില സൂചനകളോടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വ്യക്തമായത്. കേസില്‍ ചെര്‍ക്കള പരിധിയിലെ 17കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് നവാസാണ് മുഖ്യ പ്രതിയെന്ന് വ്യക്തമായത്. ആസൂത്രിതമായാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Related Articles
Next Story
Share it