മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങി; 23 സൈനികരെ കാണാതായി
ന്യൂഡല്‍ഹി: സിക്കിമിലെ ലാച്ചന്‍ താഴ്വരയിലെ ടീസ്റ്റ് നദിയില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങി.23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്.ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. ജനവാസ മേഖലകളും പ്രളയജലത്തില്‍ മുങ്ങി.നിരവധി റോഡുകള്‍ തകര്‍ന്നു. സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ചുങ് താങ് […]

ന്യൂഡല്‍ഹി: സിക്കിമിലെ ലാച്ചന്‍ താഴ്വരയിലെ ടീസ്റ്റ് നദിയില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങി.
23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്.
ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. ജനവാസ മേഖലകളും പ്രളയജലത്തില്‍ മുങ്ങി.
നിരവധി റോഡുകള്‍ തകര്‍ന്നു. സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.