മധ്യവയസ്‌കന്‍ തീവണ്ടി തട്ടി മരിച്ചു

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ പാളം മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കന്‍ തീവണ്ടി തട്ടി മരിച്ചു. കയ്യൂര്‍ ചെറിയാക്കരക്കാരനും കിളിയലം കാട്ടിപ്പൊയിലില്‍ വാടകയ്ക്ക് താമസക്കാരനുമായ പി.വി. പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മംഗളൂരു-ചെന്നൈ മെയിലിടിച്ചാണ് മരണം സംഭവിച്ചത്.കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് നൂറ് മീറ്റര്‍ അകലെ വെച്ച് പാളം മുറിച്ചുകടക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാല്‍ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു നടന്നിരുന്നത്. അപകടത്തെ തുടര്‍ന്ന് ആര്‍.പി.എഫ്. സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭാര്യ: മിനി (കാഞ്ഞങ്ങാട്). മക്കള്‍: […]

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ പാളം മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കന്‍ തീവണ്ടി തട്ടി മരിച്ചു. കയ്യൂര്‍ ചെറിയാക്കരക്കാരനും കിളിയലം കാട്ടിപ്പൊയിലില്‍ വാടകയ്ക്ക് താമസക്കാരനുമായ പി.വി. പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മംഗളൂരു-ചെന്നൈ മെയിലിടിച്ചാണ് മരണം സംഭവിച്ചത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് നൂറ് മീറ്റര്‍ അകലെ വെച്ച് പാളം മുറിച്ചുകടക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാല്‍ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു നടന്നിരുന്നത്. അപകടത്തെ തുടര്‍ന്ന് ആര്‍.പി.എഫ്. സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭാര്യ: മിനി (കാഞ്ഞങ്ങാട്). മക്കള്‍: കൃഷ്ണപ്രിയ, തന്മയ. സഹോദരങ്ങള്‍: പ്രമീള (അധ്യാപിക), പ്രവീണ്‍, രഘു. പൊതാവൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനായിരുന്ന പരേതനായ ടി. രഘുമോഹനന്റെയും പി.വി. പദ്മിനിയുടെയും മകനാണ്.

Related Articles
Next Story
Share it