മുഴുവന്‍ ജീവനക്കാര്‍ക്കും 1.12 ലക്ഷം രൂപ കോവിഡ് ബോണസ് നല്‍കി മൈക്രോസോഫ്റ്റ്

ന്യൂഡെല്‍ഹി: മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് ബോണസ് നല്‍കി മൈക്രോസോഫ്റ്റ്. 1.12 ലക്ഷം രൂപ വീതമാണ് പാന്‍ഡമിക് ബോണസ് എന്ന പേരില്‍ സ്ഥാപനം സമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മോശം സാഹചര്യത്തിലും ജോലി ചെയ്ത തൊഴിലാളികള്‍ക്കുള്ള അംഗീകാരമാണ് ഈ ബോണസ്. മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ കത്തലിന്‍ ഹോഗനാണ് ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും അന്താരാഷ്ട്രാ തലത്തിലുമുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും. ലോകത്താകെ മൈക്രോസോഫ്റ്റിന് 1,75,508 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ദ വെര്‍ജ് പുറത്തുവിട്ട […]

ന്യൂഡെല്‍ഹി: മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് ബോണസ് നല്‍കി മൈക്രോസോഫ്റ്റ്. 1.12 ലക്ഷം രൂപ വീതമാണ് പാന്‍ഡമിക് ബോണസ് എന്ന പേരില്‍ സ്ഥാപനം സമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മോശം സാഹചര്യത്തിലും ജോലി ചെയ്ത തൊഴിലാളികള്‍ക്കുള്ള അംഗീകാരമാണ് ഈ ബോണസ്.

മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ കത്തലിന്‍ ഹോഗനാണ് ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും അന്താരാഷ്ട്രാ തലത്തിലുമുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും. ലോകത്താകെ മൈക്രോസോഫ്റ്റിന് 1,75,508 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ദ വെര്‍ജ് പുറത്തുവിട്ട വാര്‍ത്ത പ്രകാരം 2021 മാര്‍ച്ച് 31ന് മുമ്പ് കമ്പനിയില്‍ പ്രവേശിച്ച എല്ലാ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റുമാര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ക്കും മൈക്രോസോഫ്റ്റ് ഈ ബോണസ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താല്‍ക്കാലിക, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് പ്രകാരം ഏകദേശം 200 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പാന്‍ഡമിക്ക് ബോണസിന് വേണ്ടി മൈക്രോസോഫ്റ്റ് ചിലവഴിക്കുന്നത്.

Related Articles
Next Story
Share it