എം.ഐ.സി 30-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. മൂന്നു ദിവസംനീണ്ട സമ്മേളനത്തിന്റെ സമാപനം ആയിരങ്ങളെ സാക്ഷിയാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നടത്തി. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയായി. കേന്ദ്ര മുശാവറ അംഗം കെ.കെ.പി ഉസ്താദ് പ്രാര്‍ഥന നടത്തി. സമസ്ത […]

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. മൂന്നു ദിവസംനീണ്ട സമ്മേളനത്തിന്റെ സമാപനം ആയിരങ്ങളെ സാക്ഷിയാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നടത്തി. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയായി. കേന്ദ്ര മുശാവറ അംഗം കെ.കെ.പി ഉസ്താദ് പ്രാര്‍ഥന നടത്തി. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മസ്ല്യാര്‍ സനദ് ദാന പ്രഭാഷണവും സ്ഥാപന വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ സ്വാഗതവും പറഞ്ഞു.
അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവി സ്ഥാപന പരിചയം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നടത്തി. കേന്ദ്ര മുശാവറ അംഗങ്ങളായ മാഹിന്‍ മുസ്ല്യാര്‍ തൊട്ടി, അബ്ദുസലാം ദാരിമി ആലംപാടി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹമ്മദലി, കെ.ടി അബ്ദുല്ല ഫൈസി, എ. അബ്ദുറഹ്‌മാന്‍, സയ്യിദ് മദനി തങ്ങള്‍ പൊവ്വല്‍, ഖത്തര്‍ അബ്ദുല്ല ഹാജി, ഷാഫി ഹാജി ചെമ്മാട്, പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി, ഇബ്രാഹിം ഹാജി കുണിയ, റഷീദ് ബെളിഞ്ചം, ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
230 യുവപണ്ഡിതന്മാര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി നിര്‍വഹിച്ചു. ഉച്ചയ്ക്ക് നടന്ന സെഷനില്‍ സ്ഥാപന ജനറല്‍ സെക്രട്ടറിയും സമസ്ത വൈസ് പ്രസിഡണ്ടുമായ യു.എം അബ്ദുറഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. അബ്ദുല്ല അര്‍ഷദി അധ്യക്ഷതവഹിച്ചു.
ലീഡേഴ്‌സ്-പ്രവാസി മീറ്റ് സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it