മെട്രോ മുഹമ്മദ് ഹാജി രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വം-അബ്ദുസ്സമദ് സമദാനി എം.പി
ദുബായ്: രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജി എന്ന് എംപി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഉത്തരമേഖലയില്‍ പൊതുരംഗത്ത് അനിഷേധ്യമായ നാമമായി മെട്രോ മാറിയത് വളരെ പെട്ടെന്നായിരുന്നു. തൂവെള്ള വസ്ത്രത്തിനകത്തെ തൂവെള്ള മനസുമായി അദ്ദേഹം സാമൂഹ്യരംഗത്ത് പുതിയ അധ്യായം രചിച്ചു. മൂന്നു പതിറ്റാണ്ടിലധികം കാലം സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്നു. പാവങ്ങളെ സഹായിക്കുന്നതിനായി താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിര്‍ധനര്‍ക്ക് വീട് വച്ചു നല്‍കിയ ഭൂദാന […]

ദുബായ്: രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജി എന്ന് എംപി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഉത്തരമേഖലയില്‍ പൊതുരംഗത്ത് അനിഷേധ്യമായ നാമമായി മെട്രോ മാറിയത് വളരെ പെട്ടെന്നായിരുന്നു. തൂവെള്ള വസ്ത്രത്തിനകത്തെ തൂവെള്ള മനസുമായി അദ്ദേഹം സാമൂഹ്യരംഗത്ത് പുതിയ അധ്യായം രചിച്ചു. മൂന്നു പതിറ്റാണ്ടിലധികം കാലം സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്നു. പാവങ്ങളെ സഹായിക്കുന്നതിനായി താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിര്‍ധനര്‍ക്ക് വീട് വച്ചു നല്‍കിയ ഭൂദാന പദ്ധതി ഉള്‍പ്പെടെ നരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി-സമദാനി പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം യുഎഇ, കെഎംസിസി സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സമദാനി. പികെ അഹ്‌മദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സമദാനി എംപി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന് നല്‍കി മെട്രോ സ്മരണിക പ്രകാശനം ചെയ്തു. സി മുഹമ്മദ് കുഞ്ഞി സ്മരണിക പരിചയപ്പെടുത്തി. യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, നിസാര്‍ തളങ്കര, ഹുസൈനാര്‍ ഹാജി ഇടച്ചാകൈ, ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദലി പുന്നക്കല്‍, മുജീബ് മെട്രോ, വൈ എ റഹീം, റാഷിദ് അസ്ലം, സബാഹ് ബിന്‍ മുഹിയുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പിഎച്ച് പാറപ്പള്ളി സ്വാഗതവും ഹംസ മുക്കൂട് നന്ദിയും പറഞ്ഞു.