മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവ്-യഹ്‌യ തളങ്കര

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് മെട്രോ മുഹമ്മദ് ഹാജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയ്ക്കും ലീഗിനും വേണ്ടി മെട്രോ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. പ്രവാസിയായിരുന്ന കാലത്ത് മെട്രോ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പത്ത് കൊണ്ട് തണലായിരുന്നുവെന്നും യഹ്‌യ തളങ്കര കൂട്ടി ചേര്‍ത്തു. മണ്ഡലം ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് […]

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് മെട്രോ മുഹമ്മദ് ഹാജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയ്ക്കും ലീഗിനും വേണ്ടി മെട്രോ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. പ്രവാസിയായിരുന്ന കാലത്ത് മെട്രോ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പത്ത് കൊണ്ട് തണലായിരുന്നുവെന്നും യഹ്‌യ തളങ്കര കൂട്ടി ചേര്‍ത്തു. മണ്ഡലം ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ബാഖി അനുസ്മരണ പ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് സി.എച്ച് സെന്ററിലേക്കുള്ള ഫണ്ട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, തെരുവത്ത് മൂസ ഹാജി, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ഭാരവാഹികളായ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എ.പി ഉമ്മര്‍ എന്നിവര്‍ക്കു കൈമാറി. ബളാല്‍ പഞ്ചായത്ത് വിഹിതം എ.സി.എ ലത്തീഫ് മണ്ഡലം ഭാരവാഹികള്‍ക്കും നല്‍കി. സി.എച്ച് സെന്ററിന്റെ ലൈഫ് മെംബര്‍ഷിപ്പ് യഹ്‌യ തളങ്കരയ്ക്ക് എം.കെ അബ്ദുല്‍ ബാഖിയും സി.എച്ച് നൂറുദ്ധീന് യഹ്‌യ തളങ്കരയും നല്‍കി. ബഷീര്‍ വെള്ളിക്കോത്ത് സി.എം ഖാദര്‍ ഹാജി, മുസ്തഫ തായന്നൂര്‍, ടി അന്തുമാന്‍, ബി.പി ഫാറൂഖ്, എ.സി.എ ലത്തീഫ്, ആബിദ് ആറങ്ങാടി, എം മൊയ്തു മൗലവി, അബ്ദുല്ല ആറങ്ങാടി, പി.പി നസീമ, നദീര്‍ കൊത്തിക്കാല്‍, ഖദീജ ഹമീദ്, സി.എച്ച് നൂറുദ്ധീന്‍, സി.ബി കരീം, ഷീബ ഉമ്മര്‍, എ ഹമീദ് ഹാജി, റമീസ് ആറങ്ങാടി, ജംഷീദ് ചിത്താരി പ്രസംഗിച്ചു.

Related Articles
Next Story
Share it