മെട്രോ മുഹമ്മദ് ഹാജി സ്മാരക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള പ്രഥമ മെട്രോ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. മെട്രോ സ്മാരക കാരുണ്യ പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും മെട്രോ സ്മാരക വിദ്യാഭ്യാസ പദ്ധതി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും സ്മരണിക പരിചയം എഡിറ്റര്‍ നടുക്കണ്ടി അബൂബക്കറും നിര്‍വഹിച്ചു. മുഹമ്മദ് ഇബ്രാഹിം പാവൂര്‍ […]

കാഞ്ഞങ്ങാട്: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള പ്രഥമ മെട്രോ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. മെട്രോ സ്മാരക കാരുണ്യ പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും മെട്രോ സ്മാരക വിദ്യാഭ്യാസ പദ്ധതി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും സ്മരണിക പരിചയം എഡിറ്റര്‍ നടുക്കണ്ടി അബൂബക്കറും നിര്‍വഹിച്ചു. മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്തെ മികവിന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ.കെ.പി ജയരാജന്‍, വ്യവസായ വാണിജ്യ മേഖലകളില്‍ മികച്ച സേവനത്തിന് അബ്ദുല്‍ മുനീര്‍ കുമ്പള, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അഷ്‌റഫ് താമരശ്ശേരി എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. അഡ്വ.സി.കെ ശ്രീധരന്‍, എ.അബ്ദുറഹ്‌മാന്‍, ഡോ.ഖാദര്‍ മാങ്ങാട്, എം.പി ജാഫര്‍, സി.കുഞ്ഞാമദ് ഹാജി പാലക്കി, ബില്‍ടെക്ക് അബ്ദുല്ല, എന്‍. മധു, സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്, വി.കമ്മാരന്‍, ഡോ. ജയചന്ദ്രന്‍ കീഴോത്ത്, ഖലീല്‍ മെട്രോ, സി. മുഹമ്മദ് കുഞ്ഞി, ബഷീര്‍ ആറങ്ങാടി പ്രസംഗിച്ചു.

Related Articles
Next Story
Share it