മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍: ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി ചാമ്പ്യന്മാര്‍
ദുബായ്: ചിത്താരി ഹസീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജിസിസി കമ്മിറ്റി ദുബായ് ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി ചാമ്പ്യന്മാരായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഹസീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചിത്താരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ഒന്നാം സ്ഥാനക്കാര്‍ക്കും ക്ലബ് പ്രസിഡന്റ് താജുദ്ധീന്‍ അക്കര രണ്ടാം […]

ദുബായ്: ചിത്താരി ഹസീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജിസിസി കമ്മിറ്റി ദുബായ് ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി ചാമ്പ്യന്മാരായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഹസീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചിത്താരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ഒന്നാം സ്ഥാനക്കാര്‍ക്കും ക്ലബ് പ്രസിഡന്റ് താജുദ്ധീന്‍ അക്കര രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫി വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് പാരിതോഷികം നല്‍കിയത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ യുഎഇലുള്ള കലാ- കായിക പ്രേമികളായ വ്യവസായ പ്രമുഖരെ ആദരിച്ചതിന് പുറമെ കുടുംബ സദസ്സും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ മുജീബ് മെട്രോയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി എംഡി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, യഹ്‌യ തളങ്കര, സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി, അജ്മല്‍ ഖാന്‍, താജുദീന്‍ വടകര, സനോഫര്‍ ഫാത്തിമ, ഇബ്രാഹിം എളേറ്റില്‍, അഡ്വക്കറ്റ് ഇബ്രാഹിം ഖലീല്‍, ഹംസ തൊട്ടി, സ്വാലിഹ് ഹാജി തൊട്ടി, ഹനീഫ് മാറാബെല്‍, ഹസ്സന്‍ യഫ, സി ബി കരീം, പി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.