വയനാട്: മികച്ച ഫ്രൈഡ് ചിക്കനുള്ള മലബാര്‍ മെട്രോ ഫുഡ് അവാര്‍ഡ് സീതാപാനി റെസ്റ്റോറന്റിന് സമ്മാനിച്ചു. വയനാട് ജി.ആര്.ടി ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഡോ. ലക്ഷ്മി നായറില്‍ നിന്നും സീതാപാനി ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഇ.എം.അബ്ദുല്‍ നിസാര്‍ പുരസ്കാരം ഏറ്റുവാങ്ങി. ദി കേരള ക്ലാസിഫൈഡ്സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി അജേഷ്, ദി കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് സെക്രട്ടറി മാത്യു തോമസ്, വയനാട് ടൂറിസം ഓര്ഗനൈസേഷന് ജോയിന്റ് സെക്രട്ടറി അനൂപ് പാലക്കുന്ന്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ പങ്കെടുത്തു.