മെട്രോ കപ്പ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍

പാലക്കുന്ന്: ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പാലക്കുന്ന് ഡ്യൂണ്‍സ് ഗ്രൗണ്ടില്‍ 15 മുതല്‍ നടത്തപ്പെടുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ അഖിലേന്ത്യാ ഫ്‌ളഡ്ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗാലറിയുടെ കാല്‍നാട്ടല്‍ ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു നിര്‍വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഹസ്സന്‍ യാഫ അധ്യക്ഷത വഹിച്ചു.ബി.ജെ.പി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് തമ്പാന്‍ അച്ചേരി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ഉദുമ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പാക്യാര, കോണ്‍ഗ്രസ് ഉദുമ മണ്ഡലം […]

പാലക്കുന്ന്: ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പാലക്കുന്ന് ഡ്യൂണ്‍സ് ഗ്രൗണ്ടില്‍ 15 മുതല്‍ നടത്തപ്പെടുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ അഖിലേന്ത്യാ ഫ്‌ളഡ്ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗാലറിയുടെ കാല്‍നാട്ടല്‍ ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു നിര്‍വഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ഹസ്സന്‍ യാഫ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് തമ്പാന്‍ അച്ചേരി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ഉദുമ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പാക്യാര, കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഭക്ത വത്സന്‍, ബഷീര്‍ വെള്ളിക്കോത്ത്, തീയ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം, പള്ളം നാരായണന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കൊട്ടിലങ്ങാട്, മുഹമ്മദ് അലി പീടികയില്‍, സിദ്ദീഖ് പള്ളിപ്പുഴ, ബാഷ കോട്ടിക്കുളം, ഫൈസല്‍ ചിത്താരി, പി.എം.എ റഹ്മാന്‍, റഷീദ് റത്തു, ബഷീര്‍ ബേങ്ങച്ചേരി, സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ച് സംസാരിച്ചു.
നൗഷാദ് സി.എം സ്വാഗതവും ജാഫര്‍ ബേങ്ങചേരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it