മെട്രോ കപ്പ്-2023 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 15 മുതല്‍

കാസര്‍കോട്: ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജീവകാരുണ്യ പ്രവര്‍ത്തകനും മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന മെട്രോ കപ്പ്-2023 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ മെന്റ് ജനുവരി 15 മുതല്‍ ഉദുമ പാലക്കുന്ന് പള്ളം ഡ്യൂണ്‍സ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഒമ്പത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി വിവിധ സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ […]

കാസര്‍കോട്: ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജീവകാരുണ്യ പ്രവര്‍ത്തകനും മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന മെട്രോ കപ്പ്-2023 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ മെന്റ് ജനുവരി 15 മുതല്‍ ഉദുമ പാലക്കുന്ന് പള്ളം ഡ്യൂണ്‍സ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്പത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി വിവിധ സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഷൂട്ടേഴ്‌സ് പടന്ന, മൊഗ്രാല്‍ ബ്രദേര്‍സ് മൊഗ്രാല്‍, മെട്ടമ്മല്‍ ബ്രദേര്‍സ് തൃക്കരിപ്പൂര്‍, സിറ്റിസണ്‍ ഉപ്പള, അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍, ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത്, യുണൈറ്റഡ് ഹദ്ദാദ് ബേക്കല്‍, ആസ്പര്‍ സിറ്റി പടന്നക്കാട്, ഫാല്‍ക്കണ്‍ കളനാട്, ഗ്രീന്‍ സ്റ്റാര്‍ കുണിയ, എഫ്‌സി കറാമ മൊഗ്രാല്‍പുത്തൂര്‍, എംഎഫ് സി മൊഗ്രാല്‍പുത്തൂര്‍ എന്നീ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങള്‍ അണിനിരക്കും.
ടൂര്‍ണമെന്റിലെ ഓരോ കളിക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍, ചികിത്സ ധനസഹായം എന്നിവ നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം വ്യാഴാഴ്ച ചിത്താരി ചാമുണ്ഡിക്കുന്നില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ മുഹമ്മദ് റാഫി, സികെ വിനീത്, റിനോ ആന്റോ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
5000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് കളി ആരംഭിക്കും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ജില്ലയിലെ കലാ-കായിക-സാംസ്‌കാരിക-സേവന രംഗത്ത് നിറസാന്നിദ്ധ്യമാണ് ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്.
1966ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ വോളിബോള്‍ രംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടി പിറവിയെടുത്ത ഹസീന ക്ലബ് മലബാറിലെത്തന്നെ മികച്ച ടീമായി വര്‍ഷങ്ങളോളം ആധിപത്യം നിലനിര്‍ത്തിയിരുന്നു.
നെഹ്‌റു യുവകേന്ദ്രയുടെയും കേരള യുവജന ക്ഷേമ ബോര്‍ഡുമായി സഹകരിച്ച് ഒരുപാടു പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പാക്കി കഴിഞ്ഞു. ജില്ലയിലെ മികച്ച ക്ലബിനുള്ള പുരസ്‌കാരവും രണ്ട് ഭാരവാഹികള്‍ക്ക് മികച്ച യുവജന പ്രവര്‍ത്തകനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ പ്രവര്‍ത്തന മികവിന് ജില്ലയിലെ മികച്ച ആരോഗ്യ ബോധവല്‍ക്കരണ കേന്ദ്രമായി ഹസീന ക്ലബിനെ തിരഞ്ഞെടുത്തിരുന്നു.
വളര്‍ന്ന് വരുന്ന പുതിയ തല മുറയെ ഫുട്‌ബോള്‍ രംഗത്ത് വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയര്‍ ബേസ് ക്യാംപ് നടത്താന്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത ക്ലബുകളില്‍ ഒന്നാണ് ഹസീന ക്ലബ്.
ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മെട്രോ കപ്പ്-2023 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹസ്സന്‍ യാഫ, ജനറല്‍ കണ്‍വീനര്‍ ജാഫര്‍ ബേങ്ങച്ചേരി, ട്രഷറര്‍ സിഎം മുജീബ് മെട്രോ, സികെ ആസിഫ്, മുഹമ്മദലി പീടികയില്‍, ബഷീര്‍ ബേങ്ങച്ചേരി എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it