ബലി പെരുന്നാളിന്റെ സന്ദേശം

ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് ബക്രീദ് അഥവാ ബലിപെരുന്നാള്‍. ഈദുല്‍ അദ്ഹ എന്നാണ് അറബിയില്‍ ബലി പെരുന്നാളിനെ പറയുന്നത്. അദ്ഹ എന്ന വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ഇസ്ലാമിക് കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുല്‍ ഹജ്ജ്. ഈ മാസത്തിലാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിലെ എട്ട്, ഒമ്പത്, പത്ത് ദിവസങ്ങളിലായാണ് തീര്‍ത്ഥാടകര്‍ മക്കയിലെ മീനയില്‍ തങ്ങി അറഫാ സംഗമത്തോടുകൂടി ഹജ്ജ് പൂര്‍ത്തീകരിക്കുന്നത്. ദുല്‍ ഹജ്ജ് ഒമ്പതിനാണ് അറഫാദിനം. ദുല്‍ […]

ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് ബക്രീദ് അഥവാ ബലിപെരുന്നാള്‍. ഈദുല്‍ അദ്ഹ എന്നാണ് അറബിയില്‍ ബലി പെരുന്നാളിനെ പറയുന്നത്. അദ്ഹ എന്ന വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇസ്ലാമിക് കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുല്‍ ഹജ്ജ്. ഈ മാസത്തിലാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിലെ എട്ട്, ഒമ്പത്, പത്ത് ദിവസങ്ങളിലായാണ് തീര്‍ത്ഥാടകര്‍ മക്കയിലെ മീനയില്‍ തങ്ങി അറഫാ സംഗമത്തോടുകൂടി ഹജ്ജ് പൂര്‍ത്തീകരിക്കുന്നത്. ദുല്‍ ഹജ്ജ് ഒമ്പതിനാണ് അറഫാദിനം. ദുല്‍ ഹജ്ജ് പത്തിനാണ് ഈദുല്‍ അദ്ഹ.
ബലി പെരുന്നാളിന്റെ ചരിത്രം പറയുന്നത്; പ്രവാചകനായ ഇബ്രാഹിം നബിക്ക് ഒരുപാട് വര്‍ഷങ്ങള്‍ മക്കള്‍ ഇല്ലാതിരിരുന്നു. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് അല്ലാഹു വരദാനമെന്നോണം ഒരു മകനെ നല്‍കി. ഇബ്രാഹിം നബി തന്റെ ആദ്യപുത്രന് ഇസ്മായില്‍ എന്ന നാമകരണം ചെയ്തു. ഭാര്യ ഹാജറയില്‍ ജനിച്ച മകന്‍ ഇസ്മായിലിനെ ജീവനേക്കാളുപരി ഇബ്രാഹീം സ്‌നേഹിച്ചു. വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. ഇസ്മായിലിന് ഏഴു വയസായി. ഒരു ദിവസം ഇബ്രാഹീം നബി നിദ്രയില്‍ ലയിച്ചിരിക്കുകയാണ്. തദവസരം ഒരു ദൂതന്‍ അദ്ദേഹത്തിന്നരികെ വന്ന് മകന്‍ ഇസ്മാഈലിനെ ബലികഴിക്കാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്ന് അറിയിച്ചു.
ബലി കഴിക്കാന്‍ ഇബ്രാഹിം നബി പ്രിയപുത്രനായ ഇസ്മയിലിനെ കിടത്തിയപ്പോള്‍ കൊച്ചു കുട്ടിയായ ഇസ്മായില്‍ ബാപ്പയോട് പറഞ്ഞു. എന്നെ ചെരിച്ചു കിടത്തുക, അങ്ങേക്ക് എന്റെ മുഖം കണ്ടാല്‍ ഒരുപക്ഷേ അല്ലാഹുവിന്റെ കല്‍പ്പന പാലിക്കാന്‍ കഴിയാതെ വരും. ഇസ്മായിലിനെ ചെരിച്ചു കിടത്തി. ബിസ്മിയും ചൊല്ലി ഇബ്രാഹീം നബി വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ വാള്‍ പൊന്നോമന മകന്റെ കണ്ഠത്തിലേക്ക് നീട്ടുന്നു.
ആകാശത്തുള്ള മലക്കുകള്‍ ഭയവിഹ്വലരായി. ഭൂമിയിലെ പക്ഷിപറവാദികള്‍ വാവിട്ടു കരഞ്ഞു. അവസാനം 'അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഓ ഇബ്രാഹീം മതി മതി നിര്‍ത്തുക താങ്കളുടെ സ്വപ്‌നം താങ്കള്‍ സത്യമായി പുലര്‍ത്തിയിരിക്കുന്നു'.
മഹത്തായ ഒരു പരീക്ഷണത്തിനു അന്ത്യം കുറിക്കപ്പെട്ടു. ഇബ്രാഹീം നബിക്ക് അതോടെ ഖലീലുല്ലാഹി (അല്ലാഹുവിന്റെ സുഹൃത്ത്) എന്ന സ്ഥാനപേര് നല്‍കപ്പെട്ടു.
അല്ലാഹുവിന്റെ മാലാഖ
ഇറങ്ങി വന്ന്, ഇബ്രാഹിമിന്റെ ദൈവ ഭക്തിയില്‍ അല്ലാഹു
സന്തുഷ്ടനാണെന്നും മകനു പകരം ഈ ആടിനെ ബലി നല്‍കിയാല്‍ മതിയെന്നും അറിയിച്ചു.
ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍.
നാനൂറ് ഗ്രാം സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീമും ബലികര്‍മം നല്‍കണം എന്നാണ് ഇസ്ലാമിക നിയമം. മഹത്തായ
പുണ്യകര്‍മവുമാണ് ഉദ്ഹിയ്യത്ത് അഥവാ ബലികര്‍മം. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ലക്ഷണമായാണ് കാണുന്നത്.
ഹജ്ജും ബലിപെരുന്നാളും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ധീരോജ്ജ്വല ചരിത്രമാണ് നമുക്ക് സമ്മാനിക്കുന്നത്.
തൗഹീദിന്റെ വഴിയില്‍ ത്യാഗ സമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളാണ് ഇതിലൂടെ ധന്യമാകുന്നത്.


-ഷംസുദ്ദീന്‍ കോളിയടുക്കം

Related Articles
Next Story
Share it