മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ 'മീറ്റ് അപ്പ് വിത്ത് ചെയര്‍മാന്‍' ശ്രദ്ധേയമായി

കാസര്‍കോട്: 'നല്ല നാളേക്കായ്, നവ കാസര്‍കോടിനായ്' എന്ന ആശയം മുന്‍നിര്‍ത്തി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സംഘടിപ്പിച്ച 'യൂത്ത് മീറ്റ് അപ്പ് വിത്ത് ചെയര്‍മാന്‍' പരിപാടി ശ്രദ്ധേയമായി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ നഗരസഭയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍, വിവിധ നിര്‍ദ്ദേശങ്ങള്‍, തുടങ്ങിയവ യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ചെയര്‍മാന് മുമ്പില്‍ അവതരിപ്പിച്ചു. സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ ആമുഖ പ്രഭാഷണം […]

കാസര്‍കോട്: 'നല്ല നാളേക്കായ്, നവ കാസര്‍കോടിനായ്' എന്ന ആശയം മുന്‍നിര്‍ത്തി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സംഘടിപ്പിച്ച 'യൂത്ത് മീറ്റ് അപ്പ് വിത്ത് ചെയര്‍മാന്‍' പരിപാടി ശ്രദ്ധേയമായി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ നഗരസഭയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍, വിവിധ നിര്‍ദ്ദേശങ്ങള്‍, തുടങ്ങിയവ യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ചെയര്‍മാന് മുമ്പില്‍ അവതരിപ്പിച്ചു. സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ ആമുഖ പ്രഭാഷണം നടത്തി. സാബിര്‍ ഭാരത് മോഡറേറ്ററായി. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ ഇല്യാസ്, ജനറല്‍ സെക്രട്ടറി ദിനേശ്, വൈസ് പ്രസിഡണ്ട് മുനീര്‍ എം.എം തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it