കാസര്‍കോട് നഗരത്തില്‍ സൗജന്യ വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കി മര്‍ച്ചന്റ്‌സ് യൂത്ത് വിങ്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യമൊരുക്കി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്. ജനറല്‍ ആസ്പത്രിക്ക് സമീപം നീതി മെഡിക്കല്‍ സ്റ്റോറിന് പിറക് വശത്താണ് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത്. നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പാര്‍ക്കിംഗ് സംവിധാനം കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍, പത്മശ്രീ ഹജ്ജബ്ബ, എ.എ. അസീസ്, കെ. നാഗേഷ് […]

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യമൊരുക്കി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്. ജനറല്‍ ആസ്പത്രിക്ക് സമീപം നീതി മെഡിക്കല്‍ സ്റ്റോറിന് പിറക് വശത്താണ് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത്. നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പാര്‍ക്കിംഗ് സംവിധാനം കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍, പത്മശ്രീ ഹജ്ജബ്ബ, എ.എ. അസീസ്, കെ. നാഗേഷ് ഷെട്ടി, ടി.എം. സുബൈര്‍, എം.എം. മുനീര്‍, നഹീം ഫെമിന, നൗഫല്‍ റിയല്‍, ഷമീം, സാബിര്‍ ഭാരത്, അമ്മി ബീഗം, റാഫി ഐഡിയല്‍, ഷംസീര്‍ ആമസോണിക്, അമീര്‍, അഷ്‌റഫ് സി.സി. സംബന്ധിച്ചു.
വേണു സ്വാഗതവും ഷമീം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it