പാതിരാവ് പിന്നിട്ടിട്ടും ചോരാത്ത ആവേശം; പ്രഥമ മര്‍ച്ചന്റ്‌സ് യൂത്ത് ക്രിക്കറ്റ് ട്രോഫി ഓറഞ്ച് അസോസിയേറ്റിന്

കാസര്‍കോട്: പാതിരാവ് പിന്നിട്ടിട്ടും ചോരാതെ മുറ്റിനിന്ന ആവേശത്തിനൊടുവില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ക്രിക്കറ്റ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓറഞ്ച് അസോസിയേറ്റ്‌സ് മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ ടീം നിക്കോട്ടിനെയാണ് പരാജയപ്പെടുത്തിയത്. മത്സരങ്ങളെല്ലാം ഒന്നിനൊന്ന് ആവേശം നിറഞ്ഞതായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മത്സരം അവസാനിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി അടക്കമുള്ളവരുടെ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പിന് കൂടുതല്‍ കൊഴുപ്പേകി. സെലിബ്രിറ്റി ക്രിക്കറ്റില്‍ ജില്ലാ പൊലീസ് ടീം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ടീമിനെ പരാജയപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ […]

കാസര്‍കോട്: പാതിരാവ് പിന്നിട്ടിട്ടും ചോരാതെ മുറ്റിനിന്ന ആവേശത്തിനൊടുവില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ക്രിക്കറ്റ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓറഞ്ച് അസോസിയേറ്റ്‌സ് മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ ടീം നിക്കോട്ടിനെയാണ് പരാജയപ്പെടുത്തിയത്. മത്സരങ്ങളെല്ലാം ഒന്നിനൊന്ന് ആവേശം നിറഞ്ഞതായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മത്സരം അവസാനിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി അടക്കമുള്ളവരുടെ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പിന് കൂടുതല്‍ കൊഴുപ്പേകി. സെലിബ്രിറ്റി ക്രിക്കറ്റില്‍ ജില്ലാ പൊലീസ് ടീം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ടീമിനെ പരാജയപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജെ സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, സെക്രട്ടറി ഷിയാസ് ഉസ്മാന്‍ സംസാരിച്ചു. ടൗണ്‍ സി.ഐ അജിത് കുമാര്‍ കളിക്കാരുമായി പരിചയപ്പെട്ടു. പൊലീസ് ടീമിനുള്ള ട്രോഫി യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. ദിനേശും പ്രസ്‌ക്ലബ്ബ് ടീമിനുള്ള ഉപഹാരം ജില്ലാ സെക്രട്ടറി ജി.എസ് ശശിയും സമ്മാനിച്ചു.
പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സംബന്ധിച്ചു. ടൂര്‍ണ്ണമെന്റിലെ ജേതാക്കള്‍ക്കുള്ള ട്രോഫി വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു. മര്‍ച്ചന്റ്‌സ് കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ടി.എ ഇല്ല്യാസ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ടി.എ ഷാഫി മുഖ്യാതിഥിയായിരുന്നു. യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റികൂള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കെ. ദിനേശ്, ഹാരിസ് സി.കെ, റഊഫ് പള്ളിക്കാല്‍, നഹീം അങ്കോല, അജിത് കുമാര്‍ സി.കെ, ഷറഫുദ്ദീന്‍ ത്വയ്യിബ, ശശിധരന്‍ കെ, മജീദ് ടി.ടി, മുനീബ്, മുനീര്‍ അടുക്കത്ത്ബയല്‍, വേണുഗോപാല്‍, ഫൈറൂസ് മുബാറക്, ഇര്‍ഷാദ് സഫ, സമീര്‍ ഔട്ട്ഫിറ്റ്, ഹാരിസ് സനോറ, അന്‍വര്‍ മിഡ്‌നൈറ്റ്, ഷമീഖ് സിക്‌സ്പാക്, അമ്മി ബീഗം, അമീര്‍ സിഓണ്‍, അഷ്‌റഫ് സി.സി, അമീര്‍ ബേബി ക്യാമ്പ്, സിറാജ് കിസ്‌വ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷമീം ചോക്ലേറ്റ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it