മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കാസര്‍കോട്: അന്താരാഷ്ട്രവനിത ദിനത്തോടനുബന്ധിച്ചു കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മെയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ. അസീസ് മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ബിസിനസ്സ് വുമണ്‍ അവാര്‍ഡ് 2021 ന് ഇവാ ക്രിയേഷന്‍സ് ഉടമ ആയിഷ രഹനയും ആക്ട്ടിവിസ്റ്റ് വുമണ്‍ അവാര്‍ഡ് 2021 ന് ജലജാക്ഷി ടീച്ചറും അര്‍ഹരായി. ആയിഷ രഹനക്കുള്ള അവാര്‍ഡ് വനിത വിംഗ് സംസ്ഥാന വൈസ് […]

കാസര്‍കോട്: അന്താരാഷ്ട്രവനിത ദിനത്തോടനുബന്ധിച്ചു കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മെയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ. അസീസ് മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ബിസിനസ്സ് വുമണ്‍ അവാര്‍ഡ് 2021 ന് ഇവാ ക്രിയേഷന്‍സ് ഉടമ ആയിഷ രഹനയും ആക്ട്ടിവിസ്റ്റ് വുമണ്‍ അവാര്‍ഡ് 2021 ന് ജലജാക്ഷി ടീച്ചറും അര്‍ഹരായി. ആയിഷ രഹനക്കുള്ള അവാര്‍ഡ് വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷെര്‍ലി സെബാസ്റ്റ്യനും ജലജാക്ഷി ടീച്ചര്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സരിജബാബുവും സമ്മാനിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദാഫിറോസിനും യുവ കവയിത്രി മറിയം റിദക്കും സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷെര്‍ലി സെബാസ്റ്റ്യനും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സരിജ ബാബുവിനും ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ. ചന്ദ്രമണിക്കും സ്‌നേഹോപാരം നല്‍കി. വനിതകള്‍ക്കുള്ള ചെറുകിട വ്യവസായ സംരംഭത്തെ കുറിച്ചുള്ള ക്ലാസ്സ്, സ്റ്റാര്‍ട്ട് അപ്പ് ആന്റ് മൈക്രോ എന്റര്‍പ്രൈസസ്സ് കണ്‍സള്‍ട്ടന്റ് സുനിത. കെ നേതൃത്വം നല്‍കി. കാസര്‍കാട് മര്‍ച്ചന്റ്‌സ് വനിത വിംഗ് പ്രസിഡണ്ട് ഉമാവതി അധ്യഷത വഹിച്ചു.
സുചിത്രപിള്ള, ഭവാനി, നളിനി, അനിത, ഖമറുന്നിസ, ആശ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബീനഷെട്ടി സ്വാഗതവും സുമതി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it