മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍
കാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും എയിംസ് പ്രൊപ്പോസലില്‍ ജില്ലയുടെ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാരം അനുഷ്ടിക്കുന്ന ദയാബായി അമ്മയുടെ ജീവന്‍ രക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ വ്യാപാരഭവനില്‍ നടന്ന യോഗം വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് ജില്ലാ […]

കാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും എയിംസ് പ്രൊപ്പോസലില്‍ ജില്ലയുടെ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാരം അനുഷ്ടിക്കുന്ന ദയാബായി അമ്മയുടെ ജീവന്‍ രക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ വ്യാപാരഭവനില്‍ നടന്ന യോഗം വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് ജില്ലാ ഭാരവാഹികളെയും മംഗളൂരു യൂണിവേഴ്‌സിറ്റി എം.ബി.എക്ക് രണ്ടാം റാങ്ക് നേടിയ കെ. നവ്യയെയും യോഗത്തില്‍ അനുമോദിച്ചു.
യോഗത്തില്‍ കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. മാഹിന്‍ കോളിക്കര, എ.എ അസീസ്, അബ്ദുല്‍ റഹീം സി.എച്ച്, എ.വി ഹരിഹരസുതന്‍, കുഞ്ഞിരാമന്‍ ആകാശ്, പ്രസന്ന ചന്ദ്രന്‍ സംസാരിച്ചു. ലീലാവതി സ്വാഗതവും ജയലക്ഷ്മി സുനില്‍ നന്ദിയും പറഞ്ഞു.
വനിതാ വിംഗ് 2022-2024 വര്‍ഷത്തെ പ്രസിഡണ്ടായി രേഖാ മോഹന്‍ദാസിനെയും (പിലിക്കോട്), വൈസ് പ്രസിഡണ്ടുമാരായി ലൗലി വര്‍ഗീസ് (ഭീമനടി), കാര്‍ത്ത്യായനി (കുറ്റിക്കോല്‍ ), സരിജ ബാബു (അമ്പലത്തറ,) ആശാ രാധാകൃഷ്ണന്‍ (കാസര്‍കോട്), സജന നാരായണന്‍ (പെരിയ), രാധാ സുരേന്ദ്രന്‍ (തൃക്കരിപ്പൂര്‍,) ലീലാവതി (ചെറുവത്തുര്‍) എന്നിവരെയും ജനറല്‍ സെക്രട്ടറിയായി മായാ രാമചന്ദ്രനേയും (വെള്ളരിക്കുണ്ട്), സെക്രട്ടറിമാരായി രതിദേവി (ഉദുമ), സുനിത (മാലക്കല്ല്), ലീലാ തമ്പാന്‍ (അജാനൂര്‍), ഉഷ അപ്പുക്കുട്ടന്‍ (രാജപുരം), സിന്ദു എം. (മുള്ളേരിയ), ദീപ (ചീമേനി) എന്നിവരെയും ട്രഷററായി ജയലക്ഷ്മി സുനില്‍ (നീലേശ്വരം) എന്നിവരെയും തിരഞ്ഞെടുത്തും.