മര്‍ച്ചന്റ്‌സ് ട്രോഫി ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

കാസര്‍കോട്: സംസ്ഥാന ചെസ് ടെക്നിക്കല്‍ കമ്മിറ്റിയും കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കാസര്‍കോട് മര്‍ച്ചന്റ്‌സ് ട്രോഫി സംസ്ഥാന അണ്ടര്‍-19 ഓപ്പണ്‍ ആന്റ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍വിഭാഗത്തില്‍ മുഴുവന്‍ മത്സരങ്ങളും വിജയിച്ച് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മിയും (കൊല്ലം) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 6.5 പോയിന്റ് നേടി ജാഹ്നവി അശോകും (തിരുവനന്തപുരം) ജേതാക്കളായി.ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയവര്‍:ഓപ്പണ്‍: 1. ജുബിന്‍ ജിമ്മി (കൊല്ലം), 2. അനെക്സ് കാഞ്ഞിരവിള ബി.സി. (തിരുവനന്തപുരം), 3. അര്‍പ്പിത് എസ്. ബിജോയ് (കണ്ണൂര്‍), […]

കാസര്‍കോട്: സംസ്ഥാന ചെസ് ടെക്നിക്കല്‍ കമ്മിറ്റിയും കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കാസര്‍കോട് മര്‍ച്ചന്റ്‌സ് ട്രോഫി സംസ്ഥാന അണ്ടര്‍-19 ഓപ്പണ്‍ ആന്റ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍വിഭാഗത്തില്‍ മുഴുവന്‍ മത്സരങ്ങളും വിജയിച്ച് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മിയും (കൊല്ലം) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 6.5 പോയിന്റ് നേടി ജാഹ്നവി അശോകും (തിരുവനന്തപുരം) ജേതാക്കളായി.
ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയവര്‍:
ഓപ്പണ്‍: 1. ജുബിന്‍ ജിമ്മി (കൊല്ലം), 2. അനെക്സ് കാഞ്ഞിരവിള ബി.സി. (തിരുവനന്തപുരം), 3. അര്‍പ്പിത് എസ്. ബിജോയ് (കണ്ണൂര്‍), 4. നീരദ് പി. (കാസര്‍കോട്)
ഗേള്‍സ്: 1. ജാഹ്നവി അശോക് (തിരുവനന്തപുരം), 2. അമേയ എ.ആര്‍ (തിരുവനന്തപുരം), 3. പൗര്‍ണമി എസ്.ഡി (കൊല്ലം), 4. നിരഞ്ജന എന്‍ (കൊല്ലം).
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്‌മാന്‍, എ.എ. അസീസ്, ടി.എ. ഇല്ല്യാസ്, മാഹിന്‍ കോളിക്കര, ടി.വി. അന്‍വര്‍ സാദത്ത്, നെഹിം അങ്കോല എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശശിധരന്‍ കാസര്‍കോട്, മുനീര്‍ എം.എം, സി.കെ ഹാരിസ്, അജിത്, ശറഫുദ്ധീന്‍, റൗഫ്, ലത്തീഫ് കെ.എം, ലത്തീഫ് കെ.എ എന്നിവര്‍ വിതരണം ചെയ്തു.
സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ വിനുരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it