മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രതീകാത്മക തെരുവ് കച്ചവടത്തില്‍ പ്രതിഷേധമിരമ്പി
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ പ്രതീകാത്മക തെരുവ് കച്ചവട സമരത്തില്‍ പ്രതിഷേധമിരമ്പി. തങ്ങളുടെ സമരം ആര്‍ക്കും എതിരല്ലെന്നും അനധികൃത തെരുവ് കച്ചവടങ്ങള്‍ വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സമരമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.രാവിലെ പത്ത് മുതല്‍ 12 മണിവരെയായിരുന്നു സൂചനാ സമരം സംഘടിപ്പിച്ചത്. കാസര്‍കോട് ബദരിയ ഹോട്ടല്‍ സമീപം തൊട്ട് ജനറല്‍ ആസ്പത്രി പരിസരം വരെ റോഡരികില്‍ വ്യാപാരികള്‍ വിവിധ […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ പ്രതീകാത്മക തെരുവ് കച്ചവട സമരത്തില്‍ പ്രതിഷേധമിരമ്പി. തങ്ങളുടെ സമരം ആര്‍ക്കും എതിരല്ലെന്നും അനധികൃത തെരുവ് കച്ചവടങ്ങള്‍ വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സമരമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
രാവിലെ പത്ത് മുതല്‍ 12 മണിവരെയായിരുന്നു സൂചനാ സമരം സംഘടിപ്പിച്ചത്. കാസര്‍കോട് ബദരിയ ഹോട്ടല്‍ സമീപം തൊട്ട് ജനറല്‍ ആസ്പത്രി പരിസരം വരെ റോഡരികില്‍ വ്യാപാരികള്‍ വിവിധ സാധനങ്ങളുടെ സ്റ്റാളുകളിട്ടായിരുന്നു പ്രതീകാത്മക തെരുവ് കച്ചവട സമരം നടത്തിയത്.
കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ടി.പി ഇല്യാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ദിനേശ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ജെ സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡണ്ട് എ.എ അസീസ്, സെക്രട്ടറി ടി.എ അന്‍വര്‍, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖ്യരക്ഷാധികാരി എ.കെ മൊയ്തീന്‍കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ നഹീം അങ്കോല നന്ദി പറഞ്ഞു.