മര്‍ച്ചന്റ്‌സ് യൂത്ത്‌വിംഗ് ഫുട്‌ബോള്‍ മേള; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും ഹിറ്റാച്ചി തൃക്കരിപ്പൂരും സംയുക്തമായി ഫെബ്രുവരി 6 മുതല്‍ തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ മിനി സ്റ്റേഡിയത്തില്‍ നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സംഘാടക സമിതി രൂപീകരിച്ചു.തൃക്കരിപ്പൂര്‍ വ്യാപാരഭവനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഹിറ്റാച്ചിക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്‍ ജലീല്‍ ഒ.ടി സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും ഹിറ്റാച്ചി തൃക്കരിപ്പൂരും സംയുക്തമായി ഫെബ്രുവരി 6 മുതല്‍ തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ മിനി സ്റ്റേഡിയത്തില്‍ നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സംഘാടക സമിതി രൂപീകരിച്ചു.
തൃക്കരിപ്പൂര്‍ വ്യാപാരഭവനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഹിറ്റാച്ചിക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്‍ ജലീല്‍ ഒ.ടി സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ.സത്യകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. അബ്ദുല്‍റഹിം മുഖ്യതിഥിയായിരുന്നു. കെ.കെ.അബ്ദുല്‍ മുനീര്‍ പരിപാടികളെകുറിച്ച് വിശദീകരിച്ചു. പി.പി. മുസ്തഫ, കെ.വി. ബാലകൃഷണന്‍, രേഖാമോഹന്‍ദാസ്, ഗിരീഷ് ചീമേനി, നൂറുല്‍ അമീന്‍, ആരീഫ്, എ.ജി. അമീര്‍ഹാജി, അന്‍വര്‍ സംസാരിച്ചു. അഫ്‌സര്‍ എന്‍.പി. നന്ദി പറഞ്ഞു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫിനെ ചെയര്‍മാനായും വര്‍ക്കിംഗ് ചെയര്‍മാനായി കെ.വി.വി.ഇ.എസ് ജില്ലാവൈസ് പ്രസിഡണ്ട് സി.എച്ച്. അബ്ദുല്‍റഹീമിനെയും കണ്‍വീനറായി യൂത്ത്‌വിംഗ് ജില്ലാ പ്രസിഡണ്ട് സത്യകുമാറിനെയും വര്‍ക്കിംഗ് കണ്‍വീനറായി ജില്ലാസെക്രട്ടറി കെ.കെ. അബ്ദുല്‍മുനീറിനെയും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കരെയും കണ്‍വീനര്‍മാരായി യൂത്ത്‌വിംഗ് ജില്ലാ ട്രഷറര്‍ അഫസര്‍ എന്‍.പിയെയും ഹിറ്റാച്ചി ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ ഒ.ടിയെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it