മര്‍ച്ചന്റ്‌സ് വനിതാവിങ് ജില്ലാ കമ്മിറ്റി: രേഖ (പ്രസി.), മായ (ജന.സെക്ര.)

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതാവിങ് ജില്ലാ പ്രസിഡണ്ട് രേഖ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, വനിതാവിങ് സംസ്ഥാന സെക്രട്ടറി സരിജ ബാബു, ജില്ലാ സെക്രട്ടറി […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതാവിങ് ജില്ലാ പ്രസിഡണ്ട് രേഖ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, വനിതാവിങ് സംസ്ഥാന സെക്രട്ടറി സരിജ ബാബു, ജില്ലാ സെക്രട്ടറി ആകാശ് കുഞ്ഞിരാമന്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മായ രാമചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ജയലക്ഷ്മി സുനില്‍ നന്ദിയും പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളെയും വനിതാവിങ് സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസിനെയും ആദരിച്ചു. 2024-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ കെ.വി. വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ് പ്രഖ്യാപിച്ചു. രേഖാ മോഹന്‍ദാസ് (പ്രസി.), മായ രാമചന്ദ്രന്‍ (ജന.സെക്ര.), ജയലക്ഷ്മി സുനില്‍ (ട്രഷ.).

Related Articles
Next Story
Share it