മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം നടത്തി

ബേക്കല്‍: ജില്ലയിലെ യുവ നാവിക കൂട്ടായ്മയായ മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം സംഘടിപ്പിച്ചു. ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ ന്യൂസി കൊച്ചി ബ്രാഞ്ച് റെപ്രസന്റിറ്റീവ് ജി. വിനയകുമാര്‍ പൈ ഉദ്ഘാടനം ചെയ്തു. ദേശീയ സംഘടനയായ ന്യൂസിയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റെ തുടക്കവും യൂത്ത് വിങ്ങിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും സംഘടിപ്പിച്ചു. കപ്പല്‍ ജീവനക്കാരനായ ബേക്കലിലെ അനീഷ് ആണ്ടിക്കുള്ള ചികിത്സാ ധന സഹായം വിനയന്‍ കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ പി. രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വിശിഷ്ട […]

ബേക്കല്‍: ജില്ലയിലെ യുവ നാവിക കൂട്ടായ്മയായ മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം സംഘടിപ്പിച്ചു. ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ ന്യൂസി കൊച്ചി ബ്രാഞ്ച് റെപ്രസന്റിറ്റീവ് ജി. വിനയകുമാര്‍ പൈ ഉദ്ഘാടനം ചെയ്തു. ദേശീയ സംഘടനയായ ന്യൂസിയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റെ തുടക്കവും യൂത്ത് വിങ്ങിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും സംഘടിപ്പിച്ചു. കപ്പല്‍ ജീവനക്കാരനായ ബേക്കലിലെ അനീഷ് ആണ്ടിക്കുള്ള ചികിത്സാ ധന സഹായം വിനയന്‍ കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ പി. രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വിശിഷ്ട സേവനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായ ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍, കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി. ബാലകൃഷ്ണന്‍ നായര്‍, ക്യാപ്റ്റന്‍ ബാലന്‍ വള്ളിയോടന്‍, ക്യാപ്റ്റന്‍ ഷൈജു ചിത്രന്‍ എന്നിവരെ ആദരിച്ചു. രാജേന്ദ്രന്‍ മുതിയക്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂത്ത് വിംഗ് സ്ഥാപക പ്രസിഡണ്ട് മധുസുദന്‍, സിബി, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡണ്ട് പാലക്കുന്നില്‍ കുട്ടി, നൂസി വിമന്‍സ് കമ്മിറ്റി കേരള റെപ്രസന്റീറ്റീവ് പ്രജിത അനൂപ്, സിന്ന ശംഭു, മനോജ്, വിജയന്‍ പൂച്ചക്കാട്, വന്ദന അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ് ടി.വി. സ്വാഗതവും പി.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it