മര്‍ച്ചന്റ് നേവി ഓഫീസര്‍മാരുടെ കുടുംബസംഗമം

കാസര്‍കോട്: ജില്ലയിലെ മര്‍ച്ച്ന്റ് നേവി ഓഫീസര്‍മാരുടെ സംഘടനയായ എം.എന്‍.ഒ.ഇ.എയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ബേക്കല്‍ ക്ലബ്ബ് പടന്നക്കാട് നടന്നു. അസോസിയേഷന്‍ പ്രസിഡണ്ട് ക്യാപ്റ്റന്‍ കൂക്കള്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങ് ക്യാപ്റ്റന്‍ ദാമോദരന്‍ നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ സെക്രട്ടറി ക്യാപ്റ്റന്‍ സുരേഷ് ചാത്തങ്കൈ, ക്യാപ്റ്റന്‍ ബാലന്‍ അരിയാസം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിധിന്‍, അജേഷ് നെക്ലി, ആനന്ദ് പാക്കം, മംഗലാപുരം തുറമുഖം ചീഫ് മറൈന്‍ എന്‍ജിനീയര്‍ ശ്രീനാഥ്, ചീഫ് എഞ്ചിനീയര്‍ മണി പാക്കം, ക്യാപ്റ്റന്‍ ഷൈജു ചിത്രന്‍, […]

കാസര്‍കോട്: ജില്ലയിലെ മര്‍ച്ച്ന്റ് നേവി ഓഫീസര്‍മാരുടെ സംഘടനയായ എം.എന്‍.ഒ.ഇ.എയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ബേക്കല്‍ ക്ലബ്ബ് പടന്നക്കാട് നടന്നു. അസോസിയേഷന്‍ പ്രസിഡണ്ട് ക്യാപ്റ്റന്‍ കൂക്കള്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങ് ക്യാപ്റ്റന്‍ ദാമോദരന്‍ നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ സെക്രട്ടറി ക്യാപ്റ്റന്‍ സുരേഷ് ചാത്തങ്കൈ, ക്യാപ്റ്റന്‍ ബാലന്‍ അരിയാസം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിധിന്‍, അജേഷ് നെക്ലി, ആനന്ദ് പാക്കം, മംഗലാപുരം തുറമുഖം ചീഫ് മറൈന്‍ എന്‍ജിനീയര്‍ ശ്രീനാഥ്, ചീഫ് എഞ്ചിനീയര്‍ മണി പാക്കം, ക്യാപ്റ്റന്‍ ഷൈജു ചിത്രന്‍, ക്യാപ്റ്റന്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാ-കയിക പരിപാടികള്‍ സംഘടിപ്പിച്ചു. ഗോപകുമാര്‍ കോരോത്ത്, വിനോദ് നമ്പ്യാര്‍, പ്രദീപ്, ഗണേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് എം.എന്‍.ഒ.ഇ.എ ഭാരവാഹികളും മെമ്പര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. പിന്നണി ഗായകന്‍ കിരണ്‍ കുമാര്‍ നയിച്ച മില്ലെനിയം സ്റ്റാര്‍സിന്റെ മെഗാ ഗാനമേളയോടെ പരിപാടി സമാപിച്ചു.

Related Articles
Next Story
Share it