കണ്ണൂര്‍: സ്വര്‍ണ്ണ വിപണന രംഗത്ത് തിളങ്ങിനില്‍ക്കുന്ന മെറാള്‍ഡ ജൂവല്‍സ് കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. താവക്കര പുതിയ ബസ് സ്റ്റാന്റിനും ഫോര്‍ട്ട് റോഡിനും ഇടയിലുള്ള എം.ജി റോഡില്‍ മെറാള്‍ഡ ജൂവല്‍സിന്റെ പുതിയ ഷോറും ആസ്റ്റര്‍ മിംസ് സ്ഥാപകന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന് ഉദ്ഘാടനം ചെയ്തു. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന് വിശിഷ്ടാതിഥിയായിരുന്നു. ചെയര്മാന് അബ്ദുല്‍ ജലീല്‍ എടത്തില്‍, വൈസ് ചെയര്മാന് അബ്ദുല്‍ ഷുക്കൂര്‍ പി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജസീല്‍ മുഹമ്മദ്, മുഹമ്മദ് ഷാനില്‍, ഡയറക്ടര്‍മാരായ അഹമ്മദ് കുട്ടി, ഡോ. സി.എം നജീബ്, മുഹമ്മദ് ഉണ്ണി ഒളകര, ലബീബ്, സലീം, മുഹമ്മദ് അജ്മല്‍, സ്റ്റോര്‍ ഹെഡുമാരായ നൗഷാദ്, ആഷിഖ് അലി, ജനറല്‍ മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മെറാള്‍ഡ ജൂവല്‍സിന്റെ കേരളത്തിലെ മൂന്നാമത്തെ ഷോറൂമാണിത്. കൊച്ചിയിലും കോഴിക്കോട്ടുമാണ് മെറാള്‍ഡ ജൂവല്‍സിന്റെ നിലവിലെ ഷോറൂമുകള്‍.