കോവിഡ് കാലത്തെ മനസംഘര്‍ഷങ്ങള്‍
ഇന്ത്യന്‍ കഥാ സാഹിത്യത്തില്‍ തന്നെ സവിശേഷമായ ഒരു സ്ഥാനം മലയാളത്തിനുണ്ട്. മലയാള കഥ വളര്‍ന്ന് ഇന്ന് പുതിയ ഭാവതലങ്ങള്‍ എത്തിപ്പിടിക്കുകയാണ്. മലയാള സാഹിത്യത്തില്‍ നോവലുകളെക്കാള്‍ മഹത്തായ രചനകള്‍ കഥാ സാഹിത്യത്തിലുണ്ട്. ഇനി ഇങ്ങോട്ടു വന്നാല്‍ ഈ വടക്കിന്റെ എത്രയോ പുതിയ എഴുത്തുകാര്‍ ഏറെ വായിക്കപ്പെടുകയും മലയാള കഥാ സാഹിത്യത്തില്‍ തങ്ങളുടേതായ ഇരിപ്പിടം കണ്ടെത്തിയവരുമാണ്. അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, എം.എ. റഹ്മാന്‍ തുടങ്ങി പി.വി. ഷാജികുമാര്‍ വരെ വടക്കിന്റെ തനത് പരിസരങ്ങളില്‍ നിന്ന് എഴുത്തിന്റെ പുതിയ ആശയങ്ങള്‍ […]
ഇന്ത്യന്‍ കഥാ സാഹിത്യത്തില്‍ തന്നെ സവിശേഷമായ ഒരു സ്ഥാനം മലയാളത്തിനുണ്ട്. മലയാള കഥ വളര്‍ന്ന് ഇന്ന് പുതിയ ഭാവതലങ്ങള്‍ എത്തിപ്പിടിക്കുകയാണ്. മലയാള സാഹിത്യത്തില്‍ നോവലുകളെക്കാള്‍ മഹത്തായ രചനകള്‍ കഥാ സാഹിത്യത്തിലുണ്ട്. ഇനി ഇങ്ങോട്ടു വന്നാല്‍ ഈ വടക്കിന്റെ എത്രയോ പുതിയ എഴുത്തുകാര്‍ ഏറെ വായിക്കപ്പെടുകയും മലയാള കഥാ സാഹിത്യത്തില്‍ തങ്ങളുടേതായ ഇരിപ്പിടം കണ്ടെത്തിയവരുമാണ്. അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, എം.എ. റഹ്മാന്‍ തുടങ്ങി പി.വി. ഷാജികുമാര്‍ വരെ വടക്കിന്റെ തനത് പരിസരങ്ങളില്‍ നിന്ന് എഴുത്തിന്റെ പുതിയ ആശയങ്ങള്‍ […]
ഇന്ത്യന്‍ കഥാ സാഹിത്യത്തില്‍ തന്നെ സവിശേഷമായ ഒരു സ്ഥാനം മലയാളത്തിനുണ്ട്. മലയാള കഥ വളര്‍ന്ന് ഇന്ന് പുതിയ ഭാവതലങ്ങള്‍ എത്തിപ്പിടിക്കുകയാണ്. മലയാള സാഹിത്യത്തില്‍ നോവലുകളെക്കാള്‍ മഹത്തായ രചനകള്‍ കഥാ സാഹിത്യത്തിലുണ്ട്.
ഇനി ഇങ്ങോട്ടു വന്നാല്‍ ഈ വടക്കിന്റെ എത്രയോ പുതിയ എഴുത്തുകാര്‍ ഏറെ വായിക്കപ്പെടുകയും മലയാള കഥാ സാഹിത്യത്തില്‍ തങ്ങളുടേതായ ഇരിപ്പിടം കണ്ടെത്തിയവരുമാണ്. അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, എം.എ. റഹ്മാന്‍ തുടങ്ങി പി.വി. ഷാജികുമാര്‍ വരെ വടക്കിന്റെ തനത് പരിസരങ്ങളില്‍ നിന്ന് എഴുത്തിന്റെ പുതിയ ആശയങ്ങള്‍ സീകരിച്ചവരാണ്. അവരുടെ സൃഷ്ടികള്‍ ഏറെ കൊണ്ടാടപ്പെടുകയും ചെയ്തിട്ടുണ്ട്. എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ 'വെര്‍ച്വല്‍ ഫ്‌ലാറ്റ്‌ഫോം' എന്ന കഥ പുനര്‍വായിക്കുകയാണ്. എം.എ. റഹ്മാന്റെയും ബാലകൃഷ്ണന്‍ മാങ്ങാടിന്റെയും ഹമീദ് കോട്ടിക്കുളത്തിന്റെയും സമകാലികനാണ് എ.എസ്. പുതിയ കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കാനും ഈ കഥയിലൂടെ എ.എസിന് കഴിഞ്ഞിട്ടുണ്ട് എന്ന് കഥയിലൂടെ കടന്നുപോകുന്ന ഏത് വായനക്കാരനും അനുഭവപ്പെടും. ഒരാഴ്ച മുമ്പ് കണ്ണൂര്‍ ആകാശവാണിയില്‍ എ.എസ്. സ്വന്തം ശബ്ദത്തില്‍ വായിച്ച കഥ ഏത് പ്രായക്കാരനോടും ഉള്ളു കൊണ്ട് സംവദിക്കുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
കൊറോണ വൈറസിന്റെ അതിവേഗ വ്യാപനം ലോകമെങ്ങും ഭീതി വിതച്ച ഒരു കാലത്തിലൂടെ കടന്നു പോകുന്ന രോഹിത് എന്ന ചെറുപ്പക്കാരന്റെ ജീവിതം ഇഴ കീറിയെടുക്കുകയാണ് ഈ കഥയിലൂടെ കഥാകൃത്ത് ചെയ്യുന്നത്. വഴികളെല്ലാം കൊട്ടിയടക്കുന്ന ഭരണകൂടങ്ങള്‍, ഒന്നിനും സമയം തികയാതെ നെട്ടോട്ടമോടിയിരുന്ന പലരുടെയും പകലുകള്‍, വീട്ടു മുറ്റങ്ങളില്‍ ചത്തു മലച്ചു കിടന്ന ഒരു കാലത്ത് അതിനെ മറികടക്കുന്നതിനായി വെര്‍ച്വല്‍ ലോകത്തിന്റെ അതിരില്ലാത്ത കയങ്ങളിലേക്ക് ആണ്ടു പോകുന്ന മനുഷ്യന്റെ പ്രശ്‌നങ്ങള്‍ വളരെ വൈകാരികമായി പുതിയ കാലത്തിനൊത്ത് വായിക്കുകയാണ് കഥാകാരന്‍. ഒരു വേള ഈ വൈറസിന്റെ വ്യാപനം പോലും ഗൂഗിളിന്റെ, സുക്കര്‍ ബര്‍ഗിനെ പോലുള്ള സേര്‍ച്ച് എഞ്ചിന്‍ ഉടമകളില്‍ ആരെങ്കിലുമാവുമോ ഇതിന് പിന്നില്‍ എന്ന് രോഹിത് (കഥയിലെ നായകന്‍) സംശയിക്കുന്നുണ്ട്.
മനുഷ്യന്‍ പറ്റം പറ്റമായി അവരുടെ റിയല്‍ ഫഌറ്റുഫോമില്‍ നിന്ന് വെര്‍ച്വല്‍ ഫഌറ്റ്‌ഫോമിലേക്ക് പലായനം ചെയ്യുന്ന കാഴ്ചകള്‍ രോഹിതിനെ അത്ഭുതപ്പെടുത്തുന്നു; കൂടെ നമ്മെയും. ഈ മാറ്റം മനസ്സില്‍ ഭീതി വിതറുന്നു. മച്ചിന്‍ പുറത്തില്‍ ഉപേക്ഷിച്ചിരുന്ന പഴയ റേഡിയോകള്‍ പൊടി തട്ടിയെടുത്തു പഴയ തലമുറ പോലും പുതിയ കാലത്തോട് സമരസപ്പെടുവാന്‍ സാഹസപ്പെടുന്നു. ലോക ജനതയുടെ മേല്‍ ഒരു വലിയ നെറ്റ് വിരിക്കപ്പെട്ടു എന്നാണ് കഥയില്‍ പറയുന്നത്.
രോഹിതിന്റെ വീട്ടില്‍ പോലും അതിന്റെ ഭീതി മെല്ലെ നുഴഞ്ഞുകയറുന്നു. ക്രമങ്ങള്‍ തെറ്റുന്നു. അമ്മ പോലും കൂട്ടുകാരിയായ അയല്‍ക്കാരിയില്‍ നിന്ന് രോഗ ഭീതിയാല്‍ അകന്നുമാറി കഴിയുന്നു. ലോകം മുഴുവന്‍, നേരിയ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കുമ്പോള്‍ ചുറ്റുപാടും എന്താണ് സംഭവിക്കുന്നുവെന്ന് മാത്രം രോഹിത് അറിയുന്നില്ല!
ഇങ്ങനെയിരിക്കെ രോഗത്തിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു. അതോടെ രോഹിത് ശരിക്കും വെര്‍ച്വല്‍ ലോകത്തിന്റെ തടവിലകപ്പെടുന്നു ....
മിനി സ്‌ക്രീനിലെ ഫ്‌ളൈയിങ്ങ് ഒബ്ജക്ടിനെപ്പോലെ അവനാ പരിധിക്കകത്ത് ഒരു മത്സ്യമായി നീന്തിത്തുടിച്ചു എന്ന ഒറ്റവരിയിലൂടെ നായകന്റെ മാനസിക സംഘര്‍ഷം എ.എസ്. മനോഹരമായി വരച്ചുകാട്ടുന്നു.
ഈ അവസ്ഥയിലാണ് രോഹിത് എന്ന ചെറുപ്പക്കാരന്‍ (കഥയില്‍ അദ്ദേഹത്തിന്റെ പ്രായം എവിടെയും വ്യക്തമാക്കുന്നില്ലെങ്കിലും ചെറുപ്പക്കാരന്‍ എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്) വെര്‍ച്വല്‍ സൗഹൃദങ്ങളുടെ മായിക ലോകത്ത് അഭയം കണ്ടെത്തുന്നതിന് മുമ്പ് രോഹിതിന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ചുറ്റുവട്ടത്തുള്ള സൗഹൃദങ്ങളില്‍ നിന്ന് അവന്‍ അകന്നു പോകുന്നു.
പുതിയ കൂട്ടുകാരില്‍ അവന്‍ എല്ലാം കണ്ടെത്തുന്നു. പഴയ ചങ്ങാത്തത്തില്‍ കണ്ടിരുന്ന ദുഷ്ട്, കാപട്യം, അസൂയ ഒക്കെ രോഹിത് പുതിയ കൂട്ടുകാരില്‍ കാണുന്നില്ല. പഴയ ബന്ധങ്ങള്‍ മുറിഞ്ഞു മുറിഞ്ഞു വന്നു. ഫോണ്‍ വിളികള്‍ നിന്നു. രോഹിതിന്റെ വെര്‍ച്വല്‍ ഫ്രണ്ട്‌സിന്റെ എണ്ണം കൂടി കൂടി വന്നു. പരസ്പരം കാണുന്നില്ലെങ്കിലും അവര്‍ക്ക് എന്തൊരു സ്‌നേഹം, കരുതല്‍. ഏത് പാതിരാക്കും അവര്‍ ഫോണില്‍ പ്രത്യക്ഷപ്പെടും. ഉറങ്ങിയോന്നും ചോദിച്ച്. ഞാനിപ്പോ ലൈവാ. ചാറ്റ് ചെയ്‌തോണ്ടിരിക്കാം. അവര്‍ അവന് ആശ്വാസമാകുന്നു. രോഹിതിനറിയാത്ത ഏത് കാര്യവും വെര്‍ച്വല്‍ ഫ്രണ്ട്‌സില്‍ നിന്ന് കിട്ടും. എന്ത് മാത്രം അറിവുകള്‍! അവന്‍ അതിശയം കൊള്ളുന്നുണ്ട്.
ഇപ്പോള്‍ രോഹിതിന്റെ ചിന്ത മാറുകയാണ്. ഈയൊരു അടച്ചിരുപ്പ് കാലം വന്നില്ലായിരുന്നെങ്കില്‍ വെര്‍ച്വല്‍ ലോകത്തേക്കുള്ള പുതുതലമുറയുടെ ഗതി മാറ്റത്തിന് ഇനിയും സമയമെടുക്കുമായിരുന്നു. ഡിജിറ്റലായി അവര്‍ക്ക് ചുറ്റും അനുനിമിഷം ലോകം മാറി കൊണ്ടിരിക്കുന്നു. രക്ഷപ്പെടണമെങ്കില്‍ വെര്‍ച്വല്‍ ലോകത്തെ തന്നെ ആശ്രയിക്കണം.
ഈ അവസ്ഥയെ കഥയില്‍ വിവരിക്കുന്നത് ഇങ്ങനെ. ആരില്‍ നിന്നും പഴയ ആ ചോദ്യം വരുന്നില്ല. അടുത്തൊന്നും ഇങ്ങോട്ട് കണ്ടില്ലല്ലോ എന്ന ചോദ്യം. കല്യാണം മറ്റു ചടങ്ങുകള്‍ അറിയിപ്പുകളില്‍ ഒതുങ്ങുന്നു. ജീവിതം ഒരു ബുള്ളറ്റ് ട്രൈയിന്‍ മാതിരി വെര്‍ച്വല്‍ ഫഌറ്റ് ഫോമിലൂടെ പാഞ്ഞു പോവുകയാണ്; അങ്ങനെ രോഹിത് മൊബൈലില്‍ തളക്കപ്പെട്ടിരിക്കുകയാണ്. മെല്ലെ മെല്ലെ അയാള്‍ പൂര്‍ണമായും മൊബൈല്‍ അഡിക്റ്റായി മാറുന്നു.
മനുഷ്യന്റെ സ്ഥായിയായ വികാരങ്ങള്‍ ഏത് കാലത്തും മാറുന്നില്ല എന്ന സത്യം മെല്ലെ രോഹിതിനൊപ്പം നാമും മനസ്സിലാക്കുന്നു. വെര്‍ച്വല്‍ ഫഌറ്റ്‌ഫോമിലും ആശങ്കകള്‍ കടന്നുവരുന്നു. രോഹിത് ആ ആശങ്കകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു. മനുഷ്യന്‍ കൂട്ടത്തോടെ മരണപ്പെടുന്നത്, സ്ഥിരമായി മാസ്‌ക് ഉപയോഗിക്കേണ്ടിവരുന്ന ദുര്യോഗം, ശാരീരിക ബന്ധങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്, അതിനാല്‍ തന്നെ ലോക ജനസംഖ്യ കുത്തനെ ഇടിഞ്ഞു വീഴുന്നത്, വംശനാശം സംഭവിക്കുന്ന ലോകം അങ്ങനെ ചുരുക്കത്തില്‍ റിയലായി ഒന്നും സംഭവിക്കുന്നില്ല എന്ന് രോഹിത് ആശങ്കയോടെ മനസ്സിലാക്കുന്നു. മരണം പോലും ചെറിയ വാര്‍ത്തയായി മാറുന്നു. ഈ നിസ്സഹായാവസ്ഥ രോഹിതിനെ തളര്‍ത്തി തുടങ്ങി. ഇവിടെ വെച്ച് കഥയുടെ മറ്റൊരു അത്ഭുത ലോകം തുറക്കപ്പെടുന്നു.
സുഹൃത്തുക്കളെ, ഞാന്‍ രോഹിത്.ആര്‍. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നവന്‍ വെര്‍ച്വല്‍ ഫഌറ്റ്‌ഫോമില്‍ സുഹൃത്തുക്കളെ അറിയിക്കുന്നു. ഒരു കുസൃതിയായാണ് ആ ആശയം കടന്നുവരുന്നെങ്കിലും അത് പുതിയ ഗൗരവമായ ഒരു ലോകത്തേക്ക് രോഹിതിനെയും നമ്മെയും കൊണ്ടുപോകുന്നു.
പിറ്റേന്ന് മൊബൈല്‍ തുറന്നപ്പോള്‍ വെര്‍ച്വല്‍ ഫഌറ്റ്‌ഫോമില്‍ നിന്നല്ല, റിയല്‍ ഫഌറ്റ്‌ഫോമില്‍ അതായത് ജീവിതത്തില്‍ നിന്ന് തന്നെ ഇല്ലാതായാലൊ എന്ന ചിന്തയിലേക്ക് രോഹിത് എത്തിച്ചേരുന്നു. പിന്നെ രോഹിതിന്റെ ആത്മാഹുതി എങ്ങനെ വേണമെന്ന് വെര്‍ച്വല്‍ ഫ്രണ്ട്‌സ് ചര്‍ച്ച ചെയ്യുന്നു. അന്ത്യനിമിഷങ്ങള്‍ മിസ്സാക്കാതെ എന്ന നിലയില്‍ അവര്‍ രോഹിതിന്റെ ആത്മഹത്യാ മോഹം വലിയ ഹിറ്റാക്കി മാറ്റുന്നു. ലൈക്കുകള്‍ കുമിഞ്ഞുകൂടുന്നു. രോഹിത് വല്ലാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നു. അപ്പോഴാണ് ചില യാഥാര്‍ത്ഥ്യങ്ങള്‍ രോഹിത് തിരിച്ചറിയുന്നത്. ഒരു ഇമോജിയിലൂടെ, ഫെയ്‌സ് ബുക്ക് നിയന്ത്രണ മേധാവിയുടെ ശബ്ദത്തിലൂടെ രോഹിതുമായി (ചിലപ്പോളത് ഒരു റോബോട്ടായിരിക്കുമൊ എന്നവന്‍ സംശയിക്കുന്നുണ്ട്.) സംസാരിക്കുന്നു. രോഹിത്, വെര്‍ച്വല്‍ ഫ്‌ലാറ്റുഫോമിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ യഥാര്‍ത്ഥ ഫ്രണ്ട്‌സിനെ ബോധ്യമായില്ലെ? ഒരു സത്യാനന്തര ലോകം വെളിവായിക്കാണും . അത് പറയുന്നു: വെര്‍ച്വല്‍ ഫ്രണ്ട്‌സ് സത്യസന്ധരാണവര്‍. ഭാര്യയുടെ മനസ്സിനെക്കാളും വ്യക്തമായി സത്യസന്ധമായി അവരെ നിങ്ങള്‍ കണ്ടെത്തും.
വെര്‍ച്വല്‍ ഫ്രണ്ട്‌സിന്റെ മനസ്സ്, കാപട്യമില്ലാതെ അവരെല്ലാം തുറന്നു പറയുന്നു. പക്ഷെ, നിങ്ങള്‍ക്കത് ഇഷ്ടമാകണമെന്നില്ല. മനുഷ്യ സഹജം.
പക്ഷെ, അത് വായിക്കാന്‍ നിങ്ങളുണ്ടാവേണ്ടതുണ്ട്. റിയല്‍ ഫ്‌ലാറ്റുഫോമില്‍ തന്നെ എന്ന ശുഭാപ്തിവിശ്വാസം നല്‍കി രോഹിതിനെയും വായനക്കാരനെയും കഥ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു. കഥ അവസാനിക്കുമ്പോള്‍ രണ്ട് ആശയ ലോകങ്ങളുടെ, ഏറ്റുമുട്ടലുകള്‍, ഉല്‍കണ്ഠകള്‍ ഒക്കെ ഈ കഥ നമ്മെ അനുഭവിപ്പിക്കുന്നു.
-അഷ്‌റഫ് അലി ചേരങ്കൈ