മെമു ട്രെയിന്‍ സര്‍വീസ് കണ്ണൂര്‍ വരെ മാത്രം; കാസര്‍കോട് വീണ്ടും അവഗണനയുടെ പാളത്തില്‍

കാസര്‍കോട്: കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ മെമു ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കാനിരിക്കെ ഈ ട്രെയിന്‍ കാസര്‍കോട്ടേക്കും മംഗളൂരുവിലേക്കും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. വടക്കന്‍ കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഏഴ് പാസഞ്ചര്‍ തീവണ്ടികള്‍ക്ക് പകരം മെമു ഓടിക്കാനാണ് ദക്ഷിണ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 13 മെമു റേക്കുകളും ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുകയാണ്. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ദിവസവും മെമുവിന്റെ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. മെമു സര്‍വീസ് കാസര്‍കോട്ടേക്കും മംഗളൂരുവിലേക്കും നീട്ടണമെന്ന ആവശ്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. […]

കാസര്‍കോട്: കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ മെമു ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കാനിരിക്കെ ഈ ട്രെയിന്‍ കാസര്‍കോട്ടേക്കും മംഗളൂരുവിലേക്കും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. വടക്കന്‍ കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഏഴ് പാസഞ്ചര്‍ തീവണ്ടികള്‍ക്ക് പകരം മെമു ഓടിക്കാനാണ് ദക്ഷിണ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 13 മെമു റേക്കുകളും ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുകയാണ്. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ദിവസവും മെമുവിന്റെ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. മെമു സര്‍വീസ് കാസര്‍കോട്ടേക്കും മംഗളൂരുവിലേക്കും നീട്ടണമെന്ന ആവശ്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. കേരളത്തിലെ പ്രധാന റെയില്‍വെ ജംഗ്ഷനുകളിലൊന്നായ ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട് കണ്ണൂര്‍വരെ ഓടുന്ന മെമു ട്രെയിന്‍ മംഗളൂരുവരെ ഓടിയാല്‍ കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും മംഗളൂരുവിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കണ്ണൂര്‍-മംഗളൂരു 132 കിലോമീറ്ററാണ്. കണ്ണൂര്‍-കോഴിക്കോട് 89 കിലോമീറ്ററും. ഇവയ്ക്കിടയില്‍ മെമു ട്രെയിന്‍ ഓടിയില്‍ റെയില്‍വെക്ക് നഷ്ടമായ ഹ്രസ്വദൂര യാത്രക്കാരെ തിരിച്ചുപിടിക്കാമെന്ന് ചൂണ്ടിക്കാട്ടി കമേഴ്‌സ്യല്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് മെമു സര്‍വീസ് കണ്ണൂരിലേക്ക് മാത്രമായി ഒതുക്കിയത്.
ലോക്ഡൗണിന് ശേഷം പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ കാസര്‍കോട് ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ പൊതുവെ കടുത്ത ദുരിതത്തിലാണ്. മുമ്പുണ്ടായിരുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു.

Related Articles
Next Story
Share it