മെമു മംഗളൂരു വരെ നീട്ടണം; ഇടത് ജനപ്രതിനിധികള്‍ സത്യഗ്രഹം നടത്തി

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഇടത് ജനപ്രതിനിധികള്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ -ബ്ലോക്ക്, മുന്‍സിപ്പല്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു. സത്യഗ്രഹം മുന്‍ എം.പി. പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരായ ടി.വി. ശാന്ത, സുജാത ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.ലക്ഷ്മി, സിജി മാത്യു, കെ.മണികണ്ഠന്‍, എല്‍.ഡി.എഫ്. നേതാക്കളായ സുബ്ബണ്ണ ആള്‍വ, എസ്.പ്രീത, കുര്യാക്കോസ്, മുഹമ്മദ് […]

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഇടത് ജനപ്രതിനിധികള്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ -ബ്ലോക്ക്, മുന്‍സിപ്പല്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.
സത്യഗ്രഹം മുന്‍ എം.പി. പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരായ ടി.വി. ശാന്ത, സുജാത ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.ലക്ഷ്മി, സിജി മാത്യു, കെ.മണികണ്ഠന്‍, എല്‍.ഡി.എഫ്. നേതാക്കളായ സുബ്ബണ്ണ ആള്‍വ, എസ്.പ്രീത, കുര്യാക്കോസ്, മുഹമ്മദ് ഹനീഫ്, അസിനാര്‍ നുള്ളിപ്പാടി, ടി.എം.എ.കരീം, പ്രശാന്ത് കുമാര്‍, മുഹമ്മദ് അസ്ലം(പാസഞ്ചേര്‍സ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ. സജിത്ത് സ്വാഗതവും എം.മനു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it